'അടിച്ചു ഫിറ്റായി', വിമാനത്തില്‍ എയര്‍ ഹോസ്റ്റസിനു നേരെ ലൈംഗിക അതിക്രമം; അറസ്റ്റ്‌

അമൃത്സര്‍ വിമാനത്തില്‍ വച്ച് പഞ്ചാബ് ജലന്ധര്‍ സ്വദേശി രജീന്ദര്‍ സിങ് എന്നയാളാണ് എയര്‍ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ചത്.
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ
Updated on
1 min read

അമൃത്സര്‍:  മദ്യലഹരിയില്‍ എയര്‍ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ്  ചെയ്തു. ദുബായ്- അമൃത്സര്‍ വിമാനത്തില്‍ വച്ച് പഞ്ചാബ് ജലന്ധര്‍ സ്വദേശി രജീന്ദര്‍ സിങ് എന്നയാളാണ് എയര്‍ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം.

സംഭവത്തിന് പിന്നാലെ യുവതി ഇക്കാര്യം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തുകായിരുന്നു.  ക്രൂ അംഗങ്ങള്‍ ഇക്കാര്യം അമൃത്‌സര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു. 

ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com