വീട്ടില്‍ ആളിപ്പടര്‍ന്ന് തീ; 'കിടപ്പിലായ അമ്മയെ ഉപേക്ഷിച്ച് ഒരു ജീവിതം വേണ്ട'; മകന്റെ ജീവത്യാഗം, നൊമ്പരം 

അമ്മയോടുളള അതിയായ സ്‌നേഹം നിമിത്തം അമ്മയ്‌ക്കൊപ്പം മരണം വരിച്ച മകന്റെ ജീവത്യാഗം നാടിനെ കണ്ണീരിലാഴ്ത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

മുംബൈ: 'വീടിനെ തീ വിഴുങ്ങി തുടങ്ങി. കിടപ്പിലായ അമ്മയെ ഉപേക്ഷിച്ച് മകന് രക്ഷപ്പെടാമായിരുന്നു.'- അമ്മയോടുളള അതിയായ സ്‌നേഹം നിമിത്തം അമ്മയ്‌ക്കൊപ്പം മരണം വരിച്ച മകന്റെ ജീവത്യാഗം നാടിനെ കണ്ണീരിലാഴ്ത്തി. 

മുംബൈ ഗിര്‍ഗാവിലെ ജേതാഭായ് ഗോവിന്ദ്ജി കെട്ടിടത്തില്‍ ശനിയാഴ്ച രാത്രി ഒന്‍പത് മണിക്കാണ് തീ പടര്‍ന്നത്. മെഡിക്കല്‍ ഷോപ്പ് ഉടമ ധീരന്‍ നളിന്‍കാന്ത് ഷാ (60), അമ്മ നളിനി (80) എന്നിവരാണ് തീ പൊള്ളലേറ്റ് മരിച്ചത്. മൂന്നാമത്തെ നിലയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. താഴത്തെ നിലയില്‍ നിന്നാണ് തീ ഉയര്‍ന്നത്. ഇലക്ട്രിക് ബോക്‌സിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പടരാന്‍ കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.

കെട്ടിടത്തില്‍ തീ പടര്‍ന്ന ഉടന്‍ തന്നെ ധീരന്റെ മറ്റു കുടുംബാംഗങ്ങള്‍ കെട്ടിടത്തില്‍ നിന്ന് പുറത്ത് കടന്നു. എന്നാല്‍ തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് കിടപ്പിലായ അമ്മയെ പുറത്ത് എത്തിക്കാന്‍ കഴിയില്ല എന്ന് മനസിലാക്കിയ ധീരന്‍ അവിടെ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ധീരന്റേത് ഒരു കൂട്ടുകുടുംബാണ്. 

പലക ഉപയോഗിച്ചാണ് കെട്ടിടത്തില്‍ കുടുങ്ങിയവരെ രക്ഷിച്ചത്. എന്നാല്‍ പലക വഴി രക്ഷപ്പെടാന്‍ ധീരന്‍ തയ്യാറായില്ലെന്ന് അഗ്നിരക്ഷാ സേനാവൃത്തങ്ങള്‍ പറയുന്നു. അമ്മയെ ഉപേക്ഷിച്ച് തനിക്ക് ഒറ്റയ്ക്ക് രക്ഷപ്പെടേണ്ടതില്ല എന്നാണ് ധീരന്‍ പറഞ്ഞത്. തീ പടരുന്നത് നിയന്ത്രണവിധേയമാക്കുന്നതിന് മുന്‍പ് തന്നെ ധീരന്റെ വീട് തീ വിഴുങ്ങിയിരുന്നു. ധീരന്റെ ദേഹത്തേയ്ക്ക് തീ ആളിപ്പടരുന്നത് കണ്ട് അയല്‍വാസികള്‍ അടക്കം ഞെട്ടി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

IAF Official's Wife Alleges Rape, Forced Conversion. 2 Arrested, Cleric On Run
WhatsApp status exposes Rs 2 crore plot to kill Belagavi man
Rahul Gandhi MK Stalin
Chatisgarh CM
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com