
മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച രാത്രിയോടെ ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് മരണവാർത്ത പുറത്തുവിട്ടത്. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:
'സമകാലിക മാധ്യമങ്ങളെക്കാളും പാര്‍ലമെന്റിലെ പ്രതിപക്ഷ പാര്‍ട്ടികളേക്കാളും ചരിത്രം എന്നോട് ദയ കാണിക്കുമെന്ന് ഞാന്‍ സത്യസന്ധമായി വിശ്വസിക്കുന്നു'-2014 ജനുവരി 3 ന് പ്രധാനമന്ത്രി എന്ന നിലയില്‍ നടത്തിയ അവസാന വാര്‍ത്താസമ്മേളനത്തിലെ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ വാക്കുകളാണിവ. കഴിഞ്ഞ ദശകത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ ചര്‍ച്ച ചെയ്യപ്പെട്ട മന്‍മോഹന്‍ സിങ്ങിന്റെ ഒരു പരാമര്‍ശമായിരുന്നു ഇത്. മൗനിബാബ എന്ന കളിയാക്കലുകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്‍മോഹന്‍ സിങ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates