നവജാതശിശുവിനെ, കുരങ്ങന്‍ തട്ടിയെടുത്ത് കിണറ്റിലിട്ടു; 'ഡയപ്പർ' രക്ഷിച്ചു!

സംഭവം ഛത്തീസ്ഗഢില്‍
monkey throws newborn baby into well
newborn baby
Updated on
1 min read

റായ്പുര്‍: ഛത്തീസ്ഗഢില്‍ 20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കുരുങ്ങന്‍ തട്ടിയെടുത്തു കിണറ്റിലിട്ടു. ജന്‍ച്ഗിര്‍ ചാമ്പ ജില്ലയിലെ സേവനി ഗ്രാമത്തിലാണ് സംഭവം. കുഞ്ഞിനെ നാട്ടുകര്‍ ചേര്‍ന്നു രക്ഷപ്പെടുത്തി.

വീടിനു പുറത്തു നിന്ന അമ്മയുടെ കൈയില്‍ നിന്നാണ് കുരങ്ങന്‍ കുഞ്ഞിനെ തട്ടിയെടുത്തത്. പിന്നാലെ കുഞ്ഞിനേയും കൊണ്ട് കുരങ്ങന്‍ ടെറസിലേക്ക് കയറി. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കുഞ്ഞിനെ രക്ഷിക്കാനായി പടക്കം പൊട്ടിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്തു.

monkey throws newborn baby into well
61,000 പേര്‍ക്ക് പ്രധാനമന്ത്രി ഇന്ന് നിയമന ഉത്തരവ് നല്‍കും; റോസ്ഗാര്‍ മേള വഴി ഇതുവരെ തൊഴില്‍ ലഭിച്ചത് 11ലക്ഷം പേര്‍ക്ക്

ശബ്ദം കേട്ട് പേടിച്ച കുരങ്ങന്‍ കുഞ്ഞിനെ വീടിനോടു ചേര്‍ന്നുള്ള കിണറ്റിലേക്ക് ഇടുകയായിരുന്നു. നാട്ടുകാര്‍ ബക്കറ്റ് കൊണ്ട് കുട്ടിയെ മിനിറ്റുകള്‍ക്കുള്ളില്‍ പുറത്തെടുത്തു.

പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ധരിച്ചിരുന്ന ഡയപ്പര്‍ കാരണമാണ് കുട്ടി പെട്ടെന്നു മുങ്ങിപ്പോകാതിരുന്നത് എന്നാണ് കരുതുന്നത്.

monkey throws newborn baby into well
കത്വയില്‍ ഏറ്റുമുട്ടല്‍, ഭീകരനെ വധിച്ച് സൈന്യം
Summary

Diaper keeps newborn baby from drowning after monkey throws her into well

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com