മഹാരാഷ്ട്രയില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്?; 15 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്; ചെന്നിത്തല അടിയന്തര യോഗം വിളിച്ചു

ഉടന്‍ ചിത്രം തെളിയുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്
അശോക് ചവാൻ
അശോക് ചവാൻപിടിഐ
Updated on
1 min read

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍ തുടരുന്നു. മുന്‍ മുഖ്യമന്ത്രി അശോക് ചവാന് പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് വിട്ട അശോക് ചവാന്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് അദ്ദേഹ്തതിന്റെ ഓഫീസ് സൂചിപ്പിച്ചു.

യുവനേതാവ് വിശ്വജിത്ത് കദം, അസ്ലം ഷെയ്ഖ്, അമീന്‍ പട്ടേല്‍, സഞ്ജയ് നിരുപം തുടങ്ങി 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ ചിത്രം തെളിയുമെന്ന് ബിജെപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

പ്രതിപക്ഷത്തെ 10-15 എംഎല്‍എമാര്‍ അശോക് ചവാനുമായി ബന്ധം പുലര്‍ത്തുന്നതായി ബിജെപിയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎല്‍എ രവി റാണ പറയുന്നു. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ സുശീല്‍കുമാര്‍ ഷിന്‍ഡെയേയും മകളേയും ബിജെപി സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

അശോക് ചവാൻ
അരിക്കൊമ്പൻ ചരിഞ്ഞെന്ന് വ്യാജ പ്രചാരണം; ആന ആരോ​ഗ്യവാൻ, റൂട്ട് മാപ്പ് പുറത്തുവിട്ട് തമിഴ്നാട്

മഹാരാഷ്ട്രയിലെ പാര്‍ട്ടിയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുംബൈയില്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. താന്‍ പാര്‍ട്ടി വിടുമെന്നത് അഭ്യൂഹം മാത്രമാണെന്നും, കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pinarayi Vijayan's Gunman beating youth congress men while protesting at nava kerala sadas
Chief Minister V D Satheesan
Tragic road accident on the Mumbai-Ahmedabad National Highway in Maharashtra
Vijay
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com