നാ​ഗാലാൻഡ് ​ഗവർണർ എൽ ഗണേശൻ അന്തരിച്ചു

കുഴഞ്ഞു വീണ് തലയ്ക്ക് ​ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണം
Nagaland Governor La Ganesan passed away
Nagaland Governor La Ganesanx
Updated on
1 min read

ചെന്നൈ: നാ​ഗാലാൻഡ് ​ഗവർണറും മുൻ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനുമായിരുന്ന എൽ ​ഗണേശൻ അന്തരിച്ചു. അദ്ദേഹത്തിനു 80 വയസായിരുന്നു. ഓ​ഗസ്റ്റ് എട്ടിനു ചെന്നൈയിലെ വീട്ടിൽ അദ്ദേഹം കുഴഞ്ഞു വീണിരുന്നു. വീഴ്ചയിൽ തലയ്ക്കു ​ഗുരുതര പരിക്കേറ്റ് ചെന്നൈ അപ്പോളോ ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ട് ആറരയോടെയാണ് മരണം സ്ഥിരീകരിച്ചത്.

മണിപ്പൂർ ​ഗവർണറായിരിക്കെയാണ് 2023ൽ രാഷ്ട്രപതി ലാ ​ഗണേശനെ നാ​ഗാലാൻഡ് ഗവർണറായി നിയമിച്ചത്. തഞ്ചാവൂർ സ്വദേശിയാണ്. ബിജെപി സംസ്ഥാന സെക്രട്ടറിയായിരുന്നു. ബിജെപി ദേശീയ സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ് പദവികളും വഹിച്ചിട്ടുണ്ട്. അവിവാ​ഹിതനായ ​ഗണേശൻ മുഴുവൻ സമയ ആർഎസ്എസ് പ്രവർത്തകനുമായിരുന്നു.

Nagaland Governor La Ganesan passed away
അമിതവണ്ണത്തിനെതിരായ പോരാട്ടം: ഭക്ഷ്യ എണ്ണ ഉപയോഗം പത്തു ശതമാനം കുറയ്ക്കണം; ആഹ്വാനവുമായി പ്രധാനമന്ത്രി

2009, 2014 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ചെന്നൈ സൗത്ത് മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് മധ്യപ്രദേശിൽ നിന്നു രാജ്യസഭാം​ഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2021ലാണ് അദ്ദേഹം മണിപ്പൂർ ​ഗവർണറായത്. പിന്നീടാണ് നാ​ഗാലാൻഡിന്റെ ചുമതലയിലെത്തിയത്.

Nagaland Governor La Ganesan passed away
ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ നിന്നും വിട്ടുനിന്ന് രാഹുലും ഖാര്‍ഗെയും; രൂക്ഷ വിമര്‍ശനവുമായി ബിജെപി
Summary

Nagaland Governor La Ganesan had been battling for his life after suffering a serious head injury following a fall at his residence in Chennai on August 8. He was admitted to Apollo Hospital in the city.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com