'അവന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല'; ധാക്കയില്‍ ഇന്ത്യന്‍ എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍

ധാക്കയിലെ അദ്-ദിന്‍ മോമിന്‍ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയായ നിദ ഖാന്റെ (19) മൃതദേഹമാണ് ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്
death
Nida Khan's Death: Indian student death in Dhaka is under investigationപ്രതീകാത്മക ചിത്രം
Updated on
1 min read

ധാക്ക: രാജസ്ഥാന്‍ സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ബംഗ്ലാദേശില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ധാക്കയിലെ അദ്-ദിന്‍ മോമിന്‍ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയായ നിദ ഖാന്റെ (19) മൃതദേഹമാണ് ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. ആത്മഹത്യയായിരിക്കാമെന്ന് ഹോസ്റ്റല്‍ അധികൃതര്‍ പറഞ്ഞെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

death
സ്‌കൂള്‍ പ്രിന്‍സിപ്പില്‍ വക ചെക്ക്; 'സേവന്‍ തേസ്‌ഡേ സിക്‌സ് ഹരേന്ദ്ര സിക്‌സ്ടി ഒന്‍ലി' അഥവാ 7,616 രൂപ !

പഠനത്തില്‍ മിടുക്കിയായിരുന്നു നിദയെന്നും അവള്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയില്ലെന്നുമാണ് സഹപാഠികളും സുഹൃത്തുക്കളും പറയുന്നത്.

death
സൗജന്യമായി കിട്ടിയ ചുമസിറപ്പ് നല്‍കി, അഞ്ച് വയസുകാരന്‍ മരിച്ചു

വിഷയത്തില്‍ ഇടപെടണമെന്ന് ഓള്‍ ഇന്ത്യ മെഡിക്കല്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എഐഎംഎസ്എ) വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ സഹായം അഭ്യര്‍ഥിച്ച് എഐഎംഎസ്എ വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് മോമിന്‍ ഖാന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ചിട്ടുണ്ട്.

Summary

Nida Khan's Death: Indian student death in Dhaka is under investigation. The MBBS student, Nida Khan, was found dead in her hostel room at Ad-din Momin Medical College, raising questions about the circumstances surrounding her death.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com