34കാരിയെ പീഡിപ്പിച്ച ശേഷം നടുറോഡില്‍ തള്ളി; പുലര്‍ച്ചെ രക്ഷകനായി നേവി ഉദ്യോഗസ്ഥന്‍

34കാരിയായ ഒഡീഷ സ്വദേശിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്.
Odisha woman raped and dumped at Sarai Kale Khan in Delhi, rescued at 3am from road
34കാരിയെ പീഡിപ്പിച്ച ശേഷം നടുറോഡില്‍ തള്ളിപ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സരായ് കാലേഖാനില്‍ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം റോഡില്‍ തള്ളി. 34കാരിയായ ഒഡീഷ സ്വദേശിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. റോഡരികില്‍ കിടക്കുകയായിരുന്ന യുവതിയെ ഇന്ത്യന്‍ നാവികസേനയിലെ ഉദ്യോഗസ്ഥന്‍ കണ്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. രക്തം വാര്‍ന്ന് അവശനിലയിലായ യുവതിയെ ഇദ്ദേഹവും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ലൈംഗിക പീഡനത്തിന് ശേഷം സരായ് കാലേ ഖാനില്‍ യുവതിയെ ഉപേക്ഷിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്. ഒഡീഷയില്‍ നിന്നുള്ള ബിരുദധാരിയായ യുവതി ഒരു വര്‍ഷം മുന്‍പാണ് ഡല്‍ഹിയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. നഴ്സിങ് കോഴ്സും പൂര്‍ത്തിയാക്കിയിട്ടുണ്ട്. വീടുവിട്ടിറങ്ങിയ യുവതി ഡല്‍ഹിയിലാണെന്ന് അറിഞ്ഞതിന് പിന്നാലെ, ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. രണ്ടുമാസം മുമ്പ് ഡല്‍ഹിയിലെത്തിയ ബന്ധുക്കള്‍ തങ്ങളോടൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ യുവതിയെ പ്രേരിപ്പിച്ചെങ്കിലും യുവതി തയ്യാറാകത്തതിനെ തുടര്‍ന്ന് അവര്‍ തിരികെ പോയി.

ഒരു മാസം മുന്‍പ് ഫോണ്‍ നഷ്ടമായെന്നും തുടര്‍ന്ന വീട്ടുകാരുമായി ബന്ധപ്പെടാനായില്ലെന്നും യുവതി പൊലീസിന് മൊഴി നല്‍കി. തെക്കന്‍ ഡല്‍ഹിയിലായിരുന്നു യുവതിയുടെ താമസം. കയ്യിലെ പണം തീര്‍ന്നതോടെ യുവതി തെരുവിലേക്ക് താമസം മാറ്റി. കഴിഞ്ഞ രണ്ടു ദിവസമായി ഒരു എടിഎം കേന്ദ്രത്തിനു സമീപമാണ് താന്‍ ഉറങ്ങിയിരുന്നതെന്നും യുവതി പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന യുവതിക്ക് അക്രമികളെ കുറിച്ച് വ്യക്തമായ ധാരണയില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com