CCTV
CCTV

ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു, നടന്നില്ല; നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊന്നു; നാട്ടുകാര്‍ പിടി കൂടി പൊലീസില്‍ ഏല്‍പ്പിച്ചു

പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു 
Published on


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടുറോഡില്‍  യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രതി ദീപക് എന്നയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഡല്‍ഹിയിലെ ദ്വാരക എന്ന സ്ഥലത്തുവച്ച് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. കൊലപാതക ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

നാട്ടുകാരുടെ മര്‍ദനമേറ്റ പ്രതിയെ ആശുപത്രിയെ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് ഗുരതരമായി പരിക്കേറ്റിട്ടുണ്ട്. യുവാവ് അടുത്തേക്ക് വരുന്നത് കണ്ട യുവതി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും അടുത്തെത്തിയ യുവാവ് ബാഗില്‍ കത്തിയെടുത്ത് യുവതിയെ പിടിച്ചു നിര്‍ത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

യുവതിയെ സമീപത്തുള്ള ആശുപത്രിയില്‍ രക്ഷിക്കാനായില്ല. അതേസമയം കഴിഞ്ഞ ദിവസം പ്രതിയുമായി യുവതി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. അന്ന് ഇയാള്‍ മദ്യപിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com