ഒഡീഷയില്‍ ഒരു റഷ്യന്‍ പൗരന്‍ കൂടി മരിച്ച നിലയില്‍; മൃതദേഹം കപ്പലില്‍; ദുരൂഹത 

രണ്ടാഴ്ചയ്ക്കിടെ ഒഡീഷയില്‍ ദുരൂഹമായി മരണപ്പെടുന്ന മൂന്നാമത്തെ ആളാണിത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read

ഭുവനേശ്വര്‍: ഒഡീഷയില്‍ ഒരു റഷ്യക്കാരനെ കൂടി മരിച്ച നിലയില്‍ കണ്ടെത്തി. പാരാദീപ് തുറമുഖത്ത് നങ്കൂരമിട്ട കപ്പലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചരക്കു കപ്പലിന്റെ ചീഫ് എഞ്ചിനീയറായ മില്യാക്കോവ് സെര്‍ജെയാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. 

രണ്ടാഴ്ചയ്ക്കിടെ ഒഡീഷയില്‍ ദുരൂഹമായി മരണപ്പെടുന്ന മൂന്നാമത്തെ ആളാണിത്. പുലര്‍ച്ചെ നാലരയോടെയാണ് കപ്പലിനകത്ത് മില്യാക്കോവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. മരണത്തില്‍ മറൈന്‍ പൊലീസ് അടക്കമുള്ള ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

ചീഫ് എഞ്ചിനീയറുടെ മരണത്തില്‍ അന്വേഷണം നടത്തുമെന്ന് പാരാദീപ് തുറമുഖ ചെയര്‍മാന്‍ പി എല്‍ ഹരാനന്ദും അറിയിച്ചു. നേരത്തെ റഷ്യന്‍ പൗരനായ പാവെല്‍ ആന്റോവ്(65) എന്ന നിയമവിദഗ്ദനെ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്നും വീണ് മരിച്ച നിലയിലും പാവെലിന്റെ സുഹൃത്ത് ബിഡെനോവി(61)നെ മുറിയില്‍ മരിച്ച നിലയിലും കണ്ടെത്തിയിരുന്നു. ഇതില്‍ ഒരാള്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്റെ കടുത്ത വിമര്‍ശകനാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com