'ഹോട്ടലില്‍ വച്ച് സുഹൃത്തുമായി വഴക്ക്; ഇടയ്ക്ക് വച്ച് ഡ്രൈവിങ് മാറി'; യുവതിയുടെ മരണത്തില്‍ അടിമുടി ദുരൂഹത

പുതുവത്സര പുലരിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഇടിച്ചിട്ട് കിലോമീറ്ററുകളോളം കാറില്‍ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു
20കാരി സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ പോകുന്ന ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌
20കാരി സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ പോകുന്ന ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌

ന്യൂഡല്‍ഹി: പുതുവത്സര പുലരിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഇടിച്ചിട്ട് കിലോമീറ്ററുകളോളം കാറില്‍ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. കാര്‍ ഇടിക്കുന്ന സമയത്ത് സ്‌കൂട്ടറില്‍ 20കാരിക്കൊപ്പം സുഹൃത്ത് ഉണ്ടായിരുന്നു എന്നതാണ് പുതിയ കണ്ടെത്തല്‍. സുഹൃത്തായ പെണ്‍കുട്ടിയെ ചുറ്റിപ്പറ്റി പുറത്തുവരുന്ന പുതിയ കാര്യങ്ങളാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.

പുതുവത്സര പുലരിയില്‍ ഡല്‍ഹിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. 20കാരിയെ ഇടിച്ചിട്ട ശേഷം റോഡിലൂടെ 13 കീലോമീറ്റര്‍ ദൂരം കാറില്‍ വലിച്ചിഴച്ച് കൊലപ്പെടുത്തി എന്നതാണ് കേസ്. സംഭവത്തിന് തൊട്ടുമുന്‍പ് പുതുവത്സരം ആഘോഷിക്കാനായി 20കാരി സുഹൃത്തിനൊപ്പം ഓയോ റൂംസ് ഹോട്ടലില്‍ എത്തിയതായി മാനേജര്‍ പൊലീസിന് മൊഴി നല്‍കിയതായുള്ള റിപ്പോര്‍ട്ടുകളാണ് അന്വേഷണത്തില്‍ വഴിത്തിരിവാകുന്നത്. ഹോട്ടലില്‍ വച്ച് ഇരുവരും തമ്മില്‍ വഴക്കിടുന്നത് കണ്ടതായി മാനേജര്‍ വെളിപ്പെടുത്തി. താഴത്തെ നിലയില്‍ എത്തിയ ശേഷമായിരുന്നു ഇരുവരും തമ്മില്‍ വഴക്ക് ആരംഭിച്ചത്. ഉടന്‍ തന്നൈ ഇരുവരും സ്‌കൂട്ടറില്‍ കയറി പോകുന്നത് കണ്ടെന്നും മാനേജര്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ഹോട്ടലില്‍ നിന്ന് സ്‌കൂട്ടര്‍ എടുക്കുമ്പോള്‍, സുഹൃത്ത് വാഹനം ഓടിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അപകട സമയത്ത് 20 കാരിയാണ് വാഹനം ഓടിച്ചിരുന്നത്. ഇടയ്ക്ക് വച്ച് ഡ്രൈവിങ് മാറിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിന് പിന്നാലെ പരിക്കേറ്റ സുഹൃത്ത് ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായാണ് പൊലീസ് പറയുന്നത്.അപകടശേഷം കാര്‍ നിര്‍ത്തിയില്ല. മദ്യലഹരിയിലായിരുന്ന പ്രതികള്‍ കാര്‍ വാടകയ്ക്ക് എടുത്തതാണെന്നും പൊലീസ് പറയുന്നു. യുവതിയുടെ കാല്‍ കാറിന്റെ ആക്സിലില്‍ കുടുങ്ങുകയും പിന്നാലെ കിലോമീറ്ററുകളോളം വലിച്ചിഴക്കുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹി സുല്‍ത്താന്‍പുരിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കവെയാണ് അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചത്. യുവതിയെ വലിച്ചിഴച്ച് 13 കിലോമീറ്ററോളം കാര്‍ മുന്നോട്ടുപോയി. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയില്‍ നഗ്നമായ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

അതേസമയം, കഞ്ചവാലയിലെ വാഹനാപകടത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരണം തേടി. അന്വേഷണം ഉന്നത ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കണമെന്നും അമിത് ഷാ നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com