വീണ്ടും അധികാരത്തിലെത്തിയാല്‍ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' തീര്‍ച്ചയായും നടപ്പിലാക്കും: അമിത് ഷാ

'തെരഞ്ഞെടുപ്പ് എങ്ങനെ അവസാനിപ്പിക്കാനാകും? ഞങ്ങള്‍ ഇന്ദിരാഗാന്ധിയല്ല'
narendra modi, amit shah
നരേന്ദ്രമോദിയും അമിത് ഷായും പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തിയാല്‍ ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് തീര്‍ച്ചയായും നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒറ്റ തെരഞ്ഞെടുപ്പ് എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് എല്ലാ വോട്ടെടുപ്പും ഒരേസമയം നടക്കുമെന്നാണ്. അല്ലാതെ ഇനിയൊരിക്കലും തെരഞ്ഞെടുപ്പ് നടക്കില്ല എന്നല്ലെന്നും അമിത് ഷാ വ്യക്തമാക്കി. ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇനി തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. തെരഞ്ഞെടുപ്പ് എങ്ങനെ അവസാനിപ്പിക്കാനാകും? ഞങ്ങള്‍ ഇന്ദിരാഗാന്ധിയല്ല. അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത് ഇന്ദിരാഗാന്ധിയാണ്. ഒരു കാരണവുമില്ലാതെ 1.35 ലക്ഷം പേരെയാണ് 19 മാസം ജയിലിലടച്ചത്. രാഹുല്‍ഗാന്ധിയുടെ മുത്തശ്ശിയായ ഇന്ദിരാഗാന്ധിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഒരേ ഒരാള്‍. വീണ്ടും അധികാരം ലഭിച്ചാല്‍ ഒരു രാഷ്ട്രം ഒറ്റ തെരഞ്ഞെടുപ്പ് തീര്‍ച്ചയായും നടപ്പിലാക്കും. ഇടയ്ക്കിടെ തെരഞ്ഞെടുപ്പ് നടത്തി അധികം പണം ചെലവഴിക്കുന്നതിനോട് താല്‍പ്പര്യമില്ലെന്നും അമിത് ഷാ പറഞ്ഞു.

ഇത്തവണ എന്‍ഡിഎ 400 ലേറെ സീറ്റ് നേടും. കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപി അക്കൗണ്ട് തുറക്കും. ബംഗാളിൽ 30 സീറ്റെങ്കിലും നേടും. ബിഹാറിൽ 2019ലേതിനു സമാനമായിരിക്കും ഞങ്ങളുടെ സീറ്റ് നില. ഒഡീഷയിൽ 16 വരെയോ അതിനും മുകളിലോ സീറ്റ് നേടിയേക്കാം. തെലങ്കാനയിൽ 10-12നും ഇടയിലാകും സീറ്റുനില. ആന്ധ്ര പ്രദേശിൽ 17-18 സീറ്റുകൾ നേടും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മികച്ച പ്രകടനം നടത്തുമെന്നും അമിത് ഷാ പറഞ്ഞു.

narendra modi, amit shah
'ഭേദഗതി ചെയ്യാനാണെങ്കില്‍ അന്നേ ചെയ്യാമായിരുന്നു, 10 വര്‍ഷമായി സംവരണത്തില്‍ തൊട്ടിട്ടുപോലുമില്ല': അമിത് ഷാ

മരിച്ചവരെ നീക്കം ചെയ്യല്‍ അടക്കമുള്ള വോട്ടര്‍പട്ടിക വൃത്തിയാക്കല്‍ ഇത്തവണ ശരിയായി ചെയ്യാന്‍ കഴിയാത്തതാകും പോളിങ് ശതമാനം കുറയാന്‍ കാരണമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. ഗാന്ധിനഗറിലെ എന്റെ സ്വന്തം കോളനിയില്‍ മരിച്ച 14 വോട്ടര്‍മാരുടെ പേരുകള്‍ ഇപ്പോഴും പട്ടികയിലുണ്ട്. ഒരു പരിധിവരെ കുറഞ്ഞ പോളിങ് ഇതിന് കാരണമായേക്കാമെന്ന് തോന്നുന്നു. രണ്ടാമതായി, പല മണ്ഡലങ്ങളിലും മത്സരമില്ലെന്ന് ജനങ്ങള്‍ കരുതുന്നു. വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളില്‍, യഥാര്‍ത്ഥ മത്സരമില്ല എന്ന തോന്നല്‍ വോട്ടിങ്ങിനെ ബാധിച്ചിട്ടുണ്ട് എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com