ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ചു; പിന്നെ സംഭവിച്ചത് (വീഡിയോ)

മുംബൈയിലാണ് സംഭവം നടന്നത്
ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ യാത്രക്കാരന്‍/ എഎന്‍ഐ ചിത്രം
ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ യാത്രക്കാരന്‍/ എഎന്‍ഐ ചിത്രം
Updated on: 
1 min read

മുംബൈ: പ്ലാറ്റ്‌ഫോമില്‍ നിന്ന് നീങ്ങി തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടം സംഭവിച്ച നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. തിരക്ക് പിടിച്ച ഓട്ടത്തിനിടെ, അപകടം പതിയിരിക്കുന്ന കാര്യം ഓര്‍മ്മിപ്പിക്കുന്നതാണ് ഈ വാര്‍ത്തകളെല്ലാം. അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

മുംബൈയിലാണ് സംഭവം നടന്നത്. പ്ലാറ്റ്‌ഫോമില്‍ നിന്ന് നീങ്ങി തുടങ്ങിയ ട്രെയിനില്‍ ഒാടിക്കയറാന്‍ ശ്രമിച്ച യാത്രക്കാരന്‍ കാല്‍തെറ്റി വീഴുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. തൊട്ടടുത്ത് നില്‍ക്കുന്ന യാത്രക്കാരന്‍ പിടിച്ചുവലിച്ച് മാറ്റിയില്ലായെങ്കില്‍ അപകടം സംഭവിക്കുമായിരുന്നു എന്ന് വീഡിയോ വ്യക്തമാക്കുന്നു.

മുംബൈ ദഹിസാര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം നടന്നത്. ഓടുന്ന ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുകയാണ് യാത്രക്കാരന്‍. പിടിവിട്ട് പ്ലാറ്റ്‌ഫോമില്‍ വീണു. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീഴുമെന്ന ഘട്ടത്തിലാണ് മറ്റൊരു യാത്രക്കാരന്‍ രക്ഷകനായത്. പിടിച്ചുവലിച്ചു മാറ്റുകയായിരുന്നു തൊട്ടടുത്ത് നിന്ന യാത്രക്കാരന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com