'നിങ്ങൾ ഒറ്റയ്ക്കല്ല', കോവിഡിൽ അനാഥരായ കുട്ടികളുടെ കൈപിടിക്കാൻ പ്രധാനമന്ത്രി, വിതരണം ഇന്ന്; കേരളത്തിൽ നിന്നുള്ള 112 കുട്ടികളും

വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 4345 കുട്ടികൾക്കാണ് സഹായം ലഭിക്കുക
പ്രധാനമന്ത്രി നരേന്ദ്ര മോദി/ഫയല്‍ ചിത്രം
പ്രധാനമന്ത്രി നരേന്ദ്ര മോദി/ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡൽഹി; കൊവിഡിൽ മാതാപിതാക്കൾ മരണപ്പെട്ട് അനാഥരായ കുട്ടികൾക്ക് വേണ്ടിയുള്ള പി എം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും. കേരളത്തിൽ നിന്നുള്ള 112 കുട്ടികൾക്ക് അടക്കമാണ് സഹായം ലഭിക്കുക. 

പുതിയ അധ്യായന വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ കുട്ടകൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളും യൂണിഫോമും സൗജന്യമായി നൽകും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് സ്കൂൾ ഫീസ് മടക്കി നൽകും. ബന്ധുക്കളോടൊപ്പം കഴിയുന്ന പദ്ധതിയുടെ ഭാഗമായ കുട്ടികൾക്ക് പ്രതിമാസം 4000 രൂപയും നൽകും. ഇങ്ങനെ 23 വയസ് എത്തുമ്പോൾ ആകെ 10 ലക്ഷം രൂപ ഈ കുട്ടികൾക്ക് ലഭിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 4345 കുട്ടികൾക്കാണ് സഹായം ലഭിക്കുകരക്ഷിതാക്കളും ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റുമാരോടുമൊപ്പം കുട്ടികൾ വെർച്ച്വൽ രീതിയിൽ പരിപാടിയിൽ പങ്കെടുക്കും. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, നിയമസഭാഗംങ്ങൾ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.

കഴിഞ്ഞ വർഷം മെയ് 29ന് പ്രധാനമന്ത്രി നേരിട്ടാണ് പി എം കെയർ പദ്ധതി പ്രഖ്യാപിച്ചത്. കൊവിഡ്-19 മൂലം മാതാപിതാക്കളെയോ ദത്തെടുത്ത മാതാപിതാക്കളെയോ ജീവിച്ചിരിക്കുന്ന മാതാപിതാക്കളെയോ നഷ്ടപ്പെട്ട കുട്ടികൾക്കാണ് ഈ പദ്ധതി പ്രയോജനം ചെയ്യുക. പരിപാടിയിൽ വച്ച് പ്രധാനമന്ത്രി കുട്ടികൾക്ക് പ്രധാനപ്പെട്ട പദ്ധതികളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. അവർ ഒറ്റയ്ക്കല്ലെന്നും അവരുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഗവൺമെന്റിന്റെ മന്ത്രാലയങ്ങളും വകുപ്പുകളും ഒപ്പമുണ്ടെന്നും പ്രഖ്യാപിക്കുന്നതാണ് ഇത്. അതത്  ജില്ലകളിൽ  പങ്കെടുക്കുന്ന വിശിഷ്ടാതിഥികളായിരിക്കും വിവിധ രേഖകൾ അടങ്ങുന്ന ഫോൾഡർ കുട്ടികൾക്ക് കൈമാറുക.

കേരളത്തിൽ നിന്ന് മൊത്തം 112 കുട്ടികൾ ഉള്ളതിൽ 93 പേർ 18 വയസിന് താഴെയുള്ളവരും 19 പേർ 18 വയസിന് മുകളിലുള്ളവരുമാണ്. പതിനെട്ടുവയസിന് താഴെയുള്ളവരിൽ പി എം കെയേഴ്‌സ് ഫോർ ചിൽഡ്രന്റെ ആനുകൂല്യം ഏറ്റവും അധികം ലഭിക്കുന്നത് മലപ്പുറം തൃശൂർ ജില്ലകളിലാണ്. പത്തുകൂട്ടികൾ വീതമാണ് ഇവിടെ നിന്നും ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.  23 വയസ്സ് വരെ സാമ്പത്തിക പിന്തുണയോടെ സ്വയം പര്യാപ്തമായ നിലനിൽപ്പിന് അവരെ പ്രാപ്തരാക്കുന്നതാണ് പദ്ധതി. ആറുവയസിന് താഴെയുള്ള കുട്ടികൾക്ക് അങ്കണവാടികൾ വഴി പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യസേവനം എന്നിവയും ലഭ്യമാക്കും. 23 വയസ് എത്തുമ്പോൾ മൊത്തം പത്തുലക്ഷം രൂപ സഹായം ലഭിക്കും. വിദ്യാഭ്യാസ വായ്പ ലഭ്യമാക്കും. പലിശ പി.എം. കെയേഴ്‌സിൽ നിന്നും അടയ്ക്കും.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com