ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍ കെ അഡ്വാനിക്ക് ഇന്ന് 95-ാം പിറന്നാള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് തുടങ്ങിയവര്‍ അഡ്വാനിയുടെ വീട്ടിലെത്തി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. റോസാപ്പൂക്കളടങ്ങിയ ബൊക്കെ സമ്മാനിച്ചാണ് നരേന്ദ്ര മോദി അഡ്വാനിയെ ജന്മദിനാശംസകള്‍ അറിയിച്ചത്. അരമണിക്കൂറോളം നേരം മോദി അഡ്വാനികൊപ്പം ചെലവഴിച്ചു.
'ബഹുമാന്യനായ അഡ്വാനിജിയുടെ വീട്ടിലെത്തി ജന്മദിനാശംശകള്‍ നേര്‍ന്നു. അദ്ദേഹത്തിന്റെ ദീര്‍ഘായുസിനും ആയുരാരോഗ്യത്തിനും ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു'. ചിത്രങ്ങള്‍ പങ്കുവച്ച് രാജ്‌നാഥ് സിങ്ങ് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹനീയവ്യക്തികളിലാരാളാണ് അഡ്വാനി. രാജ്യത്തിന്റെയും പാര്‍ട്ടിയുടെയും വളര്‍ച്ചയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ മഹത്തരമാണെന്നും രാജ്‌നാഥ് സിങ്ങ് പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ തുടങ്ങിയവരും മുതിര്‍ന്ന നേതാവിന് ജന്മദിനാശംസകള്‍ നേര്‍ന്നു. രാജ്യത്തിന് വേണ്ടിയും പാര്‍ട്ടിയുടെ വളര്‍ച്ചയിലും അഡ്വാനി നല്‍കിയ സേവനങ്ങള്‍ എക്കാലവും വിസ്മരിക്കാനാകാത്തതാണെന്ന് അമിത് ഷാ ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
1927ല്‍ ഇപ്പോള്‍ പാകിസ്ഥാന്റെ ഭാഗമായ കറാച്ചിയിലാണ് ലാല്‍ കൃഷ്ണ അഡ്വാനിയുടെ ജനനം. ആര്‍എസ്എസിലൂടെ അഡ്വാനി രാഷ്ട്രീയജീവിതം ആരംഭിച്ചു. ബിജെപിയുടെ സ്ഥാപകനേതാക്കളിലൊരാളാണ് അദ്ദേഹം. 1998 മുതല്‍ 2004 വരെ ബിജെപിയുടെ നേതൃത്വത്തിലുള്ള എ ബി വാജ്‌പേയ് സര്‍ക്കാരില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപപ്രധാനമന്ത്രിയായിരുന്നു. 10, 14 ലോക്‌സഭകളില്‍ പ്രതിപക്ഷനേതാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates