ഗര്‍ഭിണിയായ 23കാരിയെ കൊന്നു കിണറ്റില്‍ തള്ളി; കാമുകന്‍ അറസ്റ്റില്‍

കാമുകനായ സേലം സ്വദേശി അമ്മാസി അറസ്റ്റിലായി
Kokila Murder
കൊല്ലപ്പെട്ട കോകില
Edited By:
Updated on
1 min read

ചെന്നൈ: ഗര്‍ഭിണിയായ കാമുകിയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസില്‍ കാമുകന്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ സേലം എടപ്പാടിക്ക് സമീപമാണ് സംഭവം. കോകില ( 23) ആണ് മരിച്ചത്. യുവതി ഏഴു മാസം ഗര്‍ഭിണിയായിരുന്നു.

Kokila Murder
'തലയോട്ടി തകർത്തു, ബിജെപി നേതാവിന്റെ ഫോൺവിളിയിൽ രക്ഷപ്പെട്ടു'; ഹിന്ദുത്വ ഇൻഫ്ലുവൻസറുടെ അവകാശവാദം ; ഡൽഹി പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി

കാമുകനായ സേലം സ്വദേശി അമ്മാസിയാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട കോകിലയും പ്രതിയും തമ്മില്‍ ദീര്‍ഘകാലമായി അടുപ്പത്തിലായിരുന്നു. ഇതിനിടെ കോകില ഗര്‍ഭിണിയായി. ഇതേത്തുടര്‍ന്ന് വിവാഹം കഴിക്കണമെന്ന് കോകില കാമുകനോട് ആവശ്യപ്പെട്ടു. വിവാഹത്തിനായി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു.

എന്നാല്‍ കാമുകന്‍ വിവാഹത്തിന് തയ്യാറായിരുന്നില്ല. സംഭവദിവസം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കോകിലയെ വിളിച്ചു വരുത്തിയ പ്രതി, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സമീപത്തെ കൃഷിയിടത്തിലെ കിണറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. വിവാഹം കഴിക്കുന്നതിനു വേണ്ടിയുള്ള സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എടപ്പാടി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Kokila Murder
വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ബാർ കൗൺസിലിന് അധികാരമില്ല: സുപ്രീംകോടതി
Kokila Murder
എഫ്‌സിആര്‍എ ഭേദഗതി ബില്‍: ജെപിസി രൂപികരിച്ചു; ആന്റോ ആന്റണി, ഇടി മുഹമ്മദ് ബഷീര്‍, സി സദാനന്ദന്‍ കമ്മിറ്റിയില്‍
Summary

Pregnant 23-year-old woman killed and dumped in well; lover arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com