കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത് മടങ്ങിയ യുവകര്‍ഷകന്‍ വിഷം കഴിച്ച് മരിച്ച നിലയില്‍

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ സമരം ശക്തമാക്കി മുന്നോട്ടുപോകുന്നതിനിടെ, മറ്റൊരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു
സിംഘു അതിര്‍ത്തിയില്‍ തടിച്ചുകൂടിയ കര്‍ഷകര്‍/ പിടിഐ ചിത്രം
സിംഘു അതിര്‍ത്തിയില്‍ തടിച്ചുകൂടിയ കര്‍ഷകര്‍/ പിടിഐ ചിത്രം
Updated on: 
1 min read

ചണ്ഡീഗഢ്: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ സമരം ശക്തമാക്കി മുന്നോട്ടുപോകുന്നതിനിടെ, മറ്റൊരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. 22 വയസുള്ള പഞ്ചാബ് കര്‍ഷകനാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുത്ത സിഖ് ആത്മീയ നേതാവ് ആത്മഹത്യ ചെയ്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം പുകയുന്നതിനിടെയാണ് മറ്റൊരു സംഭവം.

ഡിസംബര്‍ 18ന് ഡല്‍ഹി അതിര്‍ത്തിയിലുള്ള കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങിയ 22കാരനാണ് ജീവനൊടുക്കിയത്. ബട്ടിന്‍ഡ ജില്ലയിലെ ഗുര്‍ലബ് സിങ്ങിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് സമരത്തില്‍ പങ്കെടുത്ത ശേഷം ഇദ്ദേഹം നാട്ടില്‍ മടങ്ങിയെത്തിയത്.

വീട്ടില്‍ വിഷ പദാര്‍ത്ഥം ഉള്ളില്‍ ചെന്ന നിലയില്‍ യുവാവിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മരണകാരണം വ്യക്തമല്ല. കൃഷിക്കായി ആറു ലക്ഷം രൂപ വായ്പ എടുത്ത ചെറുകിട കര്‍ഷകനാണ് ഗുര്‍ലബ്  സിങ്ങെന്ന് പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com