'വിശ്വഗുരു' എന്ന് അവകാശവാദം, ഒരു പരീക്ഷ പോലും നടത്താനാവുന്നില്ല; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

രാജ്യത്തെ സര്‍വകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിനുള്ള സിയുഇടി യുജി 2026 പരീക്ഷ ഇന്നു നടന്നപ്പോള്‍ ചില കേന്ദ്രങ്ങളില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വൈകിയിരുന്നു
Rahul Gandhi
Rahul Gandhi file
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം പൂര്‍ണമായും തകര്‍ത്തുവെന്ന് ആരോപിച്ച് നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. 'വിശ്വഗുരു' എന്ന് അവകാശപ്പെടുന്ന സര്‍ക്കാരിനു ഒരു പരീക്ഷ പോലും കൃത്യമായി നടത്താന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സര്‍വകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിനുള്ള സിയുഇടി യുജി 2026 പരീക്ഷ ഇന്നു നടന്നപ്പോള്‍ ചില കേന്ദ്രങ്ങളില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വൈകിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

Rahul Gandhi
മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ശിവകുമാര്‍; ആര്‍ഭാടം ഒഴിവാക്കി സത്യപ്രതിജ്ഞ; ജൂണ്‍ മൂന്നിന് ലോക്ഭവനില്‍

നീറ്റ്, സിബിഎസ്ഇ, എസ്എസ്സി, ഇന്ന് സിയുഇടി. നാലു പരീക്ഷകള്‍. ഒരു കോടി വിദ്യാര്‍ഥികള്‍. ഒന്നുപോലും കൃത്യമായി നടത്താന്‍ കഴിഞ്ഞില്ല, എക്‌സില്‍ ഹിന്ദിയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. വിശ്വഗുരു എന്ന് അവകാശപ്പെടുന്നു. പക്ഷേ ഒരു പരീക്ഷ പോലും നടത്താന്‍ കഴിയുന്നില്ല. മോദിജി മുഴുവന്‍ വിദ്യാഭ്യാസ സമ്പ്രദായവും പൂര്‍ണമായും തകര്‍ത്തു. നിങ്ങള്‍ ഭാവി നശിപ്പിക്കുന്ന അതേ തലമുറ തന്നെ നിങ്ങളോട് കണക്ക് ചോദിക്കുമെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Rahul Gandhi
ടീ ഷര്‍ട്ടും മാസ്‌കും ധരിച്ച് എത്തിയപ്പോള്‍ ആളെ മനസിലായില്ല; സ്‌പെഷല്‍ ദര്‍ശനത്തിന് ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയത് 4000 രൂപ

സര്‍ക്കാരിന്റെ നിലനില്‍പ്പിനെക്കുറിച്ച് മാത്രമാണ് മോദിക്ക് കരുതലെന്നും ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയെക്കുറിച്ച് ആശങ്കയില്ലെന്നും ഇന്നലെയും ആരോപിച്ചിരുന്നു. ചോദ്യ പേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുമായി താന്‍ നേരത്തെ നടത്തിയ സംഭാഷണത്തിന്റെ വിഡിയോയും പരീക്ഷാ സംവിധാനത്തെക്കുറിച്ചുള്ള അവരുടെ ആശങ്കകളും രാഹുല്‍ പങ്കുവച്ചിരുന്നു.

Summary

Rahul Gandhi criticizes Prime Minister Narendra Modi, accusing him of completely collapsing the nation's education system.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com