സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ പതിനൊന്നുകാരിയെ ക്യാബ് ഡ്രൈവര്‍ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; അറസ്റ്റ്

സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ പ്രതി പെണ്‍കുട്ടിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തതായി പൊലീസ് പറഞ്ഞു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഗ്യാങ്‌ടോക്ക്:  29കാരനായ ക്യാബ് ഡ്രൈവര്‍ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന പതിനൊന്നു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍ സിക്കിമിന്റെ തലസ്ഥാനമായ ഗ്യാങ് ടോക്കിലാണ് സംഭവം. പ്രതിയുടെ അറസ്റ്റ് വൈകുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് പൊലീസിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടിയെ കാണാതായി മൂന്ന് ദിവസത്തിന് ശേഷം ഏപ്രില്‍ 14നാണ് മൃതദേഹം കണ്ടെത്തിയത്. 

സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ പ്രതി പെണ്‍കുട്ടിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തതായി പൊലീസ് പറഞ്ഞു. പിന്നിട് അടുത്തുള്ള പെട്രോള്‍ പമ്പില്‍ വണ്ടി നിര്‍ത്തി അവള്‍ക്ക് ലഘു ഭക്ഷണവും ജ്യൂസും വാങ്ങി നല്‍കി. അതിനുശേഷം അടുത്തുള്ള വനത്തില്‍ കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പോക്‌സോ ഉള്‍പ്പടെ നിരവധി വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. പ്രതിയെ തൂക്കിലേറ്റണമെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

supreme court
Tamil Nadu CM Vijay meets former CM MK Stalin day after oath-taking
Indian Railway
Supreme Court
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com