'പണക്കാര്‍ക്കു വേണ്ടി കേസുകള്‍ നേരത്തെ ലിസ്റ്റ് ചെയ്യുന്നു, അധികാര ദുര്‍വിനിയോഗം'; രാജസ്ഥാന്‍ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസിനെതിരെ സുപ്രീംകോടതി ജഡ്ജി

പദവി ദുരുപയോഗം ചെയ്യുന്ന ജസ്റ്റിസ് സഞ്ജീവ് ശര്‍മയെ മാറ്റണമെന്നും ജസ്റ്റിസ് സന്ദീപ് മേഹ്ത്ത ആവശ്യപ്പെടുന്നുണ്ട്
Supreme court, Justice Sanjeev Sharma
സുപ്രീംകോടതി, ജസ്റ്റിസ് സഞ്ജീവ് ശര്‍മ
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: രാജസ്ഥാന്‍ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസിനെതിരെ ഗുരുതര ആരോപണവുമായി സുപ്രീം കോടതി ജഡ്ജി. ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശര്‍മയ്‌ക്കെതിരെയാണ് സുപ്രീംകോടതി ജഡ്ജി സന്ദീപ് മേഹ്ത ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തു നല്‍കിയത്. പദവി ദുരുപയോഗം ചെയ്യുന്ന ജസ്റ്റിസ് സഞ്ജീവ് ശര്‍മയെ മാറ്റണമെന്നും ജസ്റ്റിസ് സന്ദീപ് മേഹ്ത്ത ആവശ്യപ്പെടുന്നുണ്ട്.

Supreme court, Justice Sanjeev Sharma
നേപ്പാളില്‍ മിന്നല്‍ പ്രളയം, എട്ടു മരണം, നിരവധി പേരെ കാണാതായി, ഗ്രാമങ്ങള്‍ ഒലിച്ചു പോയി

പണക്കാരായ കക്ഷികള്‍ക്കുവേണ്ടി കേസുകള്‍ ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശര്‍മ നേരത്തെ ലിസ്റ്റ് ചെയ്യുന്നു. പദവിക്ക് നിരക്കാത്ത പ്രവര്‍ത്തനമാണ് ചെയ്യുന്നത്. അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണ് ജസ്റ്റിസ് സഞ്ജീവ് ശര്‍മ ചെയ്യുന്നതെന്നും ജസ്റ്റിസ് സന്ദീപ് മേഹ്ത ആരോപിക്കുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി അടുത്ത ബന്ധമാണെന്ന് അവകാശപ്പെട്ട് മറ്റു ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്നുവെന്നും കത്തില്‍ ആരോപണമുണ്ട്. അടുത്തമാസം വിരമിക്കാനിരിക്കെയാണ് ജസ്റ്റിസ് സഞ്ജീവ് ശര്‍മയ്‌ക്കെതിരെ ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്.

സഞ്ജീവ് ശര്‍മയ്‌ക്കെതിരെ മൂന്നു കത്തുകളാണ് ജസ്റ്റിസ് സന്ദീപ് മേഹ്ത ചീഫ് ജസ്റ്റിസിന് നല്‍കിയിട്ടുള്ളത്. പണക്കാരായ കക്ഷികള്‍ക്കു വേണ്ടി ജസ്റ്റിസ് സഞ്ജീവ് ശര്‍മ്മയുടെ ഭാഗത്തു നിന്നും ഇടപെടലുകള്‍ ഉണ്ടാകുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്തുമായി തനിക്ക് അടുത്തബന്ധമുണ്ടെന്ന് അവകാശപ്പെട്ട് മറ്റു ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്നു. താന്‍ പറഞ്ഞതുപോലെ കേട്ടില്ലെങ്കില്‍ സ്ഥലംമാറ്റം അടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ജസ്റ്റിസ് സഞ്ജീവ് ശര്‍മ ഭീഷണിപ്പെടുത്തിയതായി ജഡ്ജിമാരില്‍ ചിലര്‍ തന്നോട് പറഞ്ഞുവെന്നും ജസ്റ്റിസ് സന്ദീപ് മെഹ്ത കത്തില്‍ പറയുന്നു.

മറ്റു ബെഞ്ചുകള്‍ക്ക് മുമ്പാകെയുള്ള കേസുകള്‍ വ്യക്തമായ കാരണമില്ലാതെ ജസ്റ്റിസ് സഞ്ജീവ് ശര്‍മയുടെ കോടതിയിലേക്ക് മാറ്റിയതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് സഞ്ജീവ് ശര്‍മയ്‌ക്കെതിരെ ഓഗസ്റ്റ് രണ്ട്, 10, 17 എന്നീ തീയതികളിലാണ് ജസ്റ്റിസ് സന്ദീപ് മേഹ്ത ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് കത്ത് കൈമാറിയിട്ടുള്ളത്. അടുത്ത ആഴ്ച സുപ്രീം കോടതിയുടെ കൊളീജിയം ചേരാനിരിക്കെയാണ് കത്തു ലഭിച്ചിരിക്കുന്നത്. സഞ്ജീവ് പ്രകാശ് ശര്‍മയെ രാജസ്ഥാന്‍ ഹൈക്കോടതിയില്‍നിന്ന് മറ്റൊരു ഹൈക്കോടതിയിലേക്ക് മാറ്റണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Supreme court, Justice Sanjeev Sharma
നേപ്പാള്‍ മിന്നല്‍ പ്രളയം: മലയാളി വിനോദസഞ്ചാരികളും കുടുങ്ങി; ഗലാച്ചിയില്‍ കുടുങ്ങിയത് 36 അംഗ സംഘം
Supreme court, Justice Sanjeev Sharma
'ഭൂപ്രകൃതിക്ക് അനുയോജ്യമായി നിര്‍മാണം വേണം'; കണ്ണൂര്‍ എളയാവൂരിലെ മണ്ണിടിച്ചിലില്‍ പിണറായി വിജയന്‍
Summary

Supreme Court Judge against Rajasthan High Court Acting Chief Justice Sanjeev Prakash Sharma

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com