'രാജ്യത്തെ ഏറ്റവും ഉന്നതനായ നേതാവ്'; ഉദ്ദവ്-മോദി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രധാനമന്ത്രിയെ പുകഴ്ത്തി ശിവസേന

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ശിവസേന നേതാവ് സഞ്ജയ് റാവത്ത്
പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്രമോദി
Updated on
1 min read


മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് റാവത്തിന്റെ പ്രതികരണം. മോദി രാജ്യത്തെ ഏറ്റവും ഉന്നതനായ നേതാവാണെന്നും ബിജെപിയുടെ വിജയത്തിന് പിന്നില്‍ അദ്ദേഹമാണെന്നും റാവത്ത് പറഞ്ഞു. മറാത്ത സംവരണ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ തേടിയാണ് ഉദ്ദവ് താക്കറെ മോദിയെ കണ്ടത്. 

'കഴിഞ്ഞ ഏഴുവര്‍ഷമായി ബിജെപി നേടുന്ന വിജയങ്ങള്‍ക്കെല്ലാം കാരണം മോദിയാണ്. രാജ്യത്തിന്റെയും ബിജെപിയുടെയും സമുന്നതനായ നേതാവാണ് അദ്ദേഹം,' സഞ്ജയ് റാവത്ത് പറഞ്ഞു.

വടക്കന്‍ മഹാരാഷ്ട്ര സന്ദര്‍ശനത്തിനിടെയാണ് റാവത്തിന്റെ പ്രതികരണം. അതിനിടെ ബിജെപിയും ശിവസേനയും തമ്മില്‍ വീണ്ടുമൊരു സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി.

കടുവയുമായി ആര്‍ക്കും സൗഹൃദമുണ്ടാക്കാന്‍ കഴിയില്ലെന്നും ആരോടൊക്കെ ചങ്ങാത്തമുണ്ടാക്കണമെന്ന് തീരുമാനിക്കേണ്ടത് കടുവയാണെന്നും റാവത്ത് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com