ട്യൂഷനു വന്ന കുട്ടികളുമായി 'ചങ്ങാത്തം'; ആണ്‍കുട്ടികളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച അധ്യാപിക അറസ്റ്റില്‍; ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കാമുകനും കുടുങ്ങി

ലോക്ഡൗണ്‍ കാലത്ത് അധ്യാപിക അയല്‍വാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ ട്യൂഷനെടുത്തിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച അധ്യാപിക അറസ്റ്റില്‍. പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച അധ്യാപികയുടെ കാമുകനുും തമിഴ്‌നാട് പൊലീസിന്റെ പിടിയിലായി. മധുരയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയായ 42കാരിയാണ് 16 വയസ്സുള്ള മൂന്ന് ആണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. 

ലോക്ഡൗണ്‍ കാലത്ത് അധ്യാപിക അയല്‍വാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ ട്യൂഷനെടുത്തിരുന്നു. ഇതിനിടയിലാണ് കുട്ടികളുമായി അടുപ്പം സ്ഥാപിച്ചത്. ഭര്‍ത്താവുമായി പിണങ്ങി താമസിച്ചിരുന്ന അധ്യാപിക, 39 വയസ്സുള്ള ഒരു വ്യാപാരിയുമായി അടുപ്പത്തിലായിരുന്നു.

കാമുകിയ്ക്ക് ചില വിദ്യാര്‍ത്ഥികളുമായി അടുപ്പമുള്ളത് വ്യാപാരി അറിഞ്ഞു. അധ്യാപികയും വിദ്യാര്‍ത്ഥികളുമായുള്ള ചില ദൃശ്യങ്ങളും ഇയാള്‍ക്കു ലഭിച്ചു. ഇതുകാട്ടി ഭീഷണിപ്പെടുത്തി കൂടുതല്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു. പുറത്തായ ദൃശ്യങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് പൊലീസിനെ വ്യാപാരിയിലേക്കും കാമുകിയായ അധ്യാപികയിലേക്കും എത്തിച്ചത്.

തുടര്‍ന്ന് ഇരുവരെയും പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റു ചെയ്യുകയായിരുന്നു. അശ്ലീലദൃശ്യങ്ങള്‍ ചില സുഹൃത്തുക്കള്‍ക്ക് പങ്കുവെച്ചതായി വ്യാപാരി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. വീഡിയോദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കായി സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com