രോഗവ്യാപനം കുറയുന്നു; ചികില്‍സയിലുള്ളവര്‍ രണ്ടര ലക്ഷം ; 24 മണിക്കൂറിനിടെ രോഗബാധിതര്‍ 20,036 

ആകെ രോഗമുക്തര്‍ 98,83,461  ആയിട്ടുണ്ട്. രോ​ഗമുക്തി നിരക്ക് 96.08 ശതമാനമാണ്. 
കോവിഡ് പരിശോധന/ഫയല്‍ ചിത്രം
കോവിഡ് പരിശോധന/ഫയല്‍ ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,036 പേര്‍ക്കാണ് പുതുതായി കോവിഡ് രോഗബാധ കണ്ടെത്തിയത്. 23,181 പേര്‍ ഇന്നലെ മാത്രം രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

രാജ്യത്ത് നിലവില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം രണ്ടര ലക്ഷത്തിന് അടുത്തെത്തി.  2,54,254 പേരാണ് ഇപ്പോള്‍ രാജ്യത്ത് ചികില്‍സയിലുള്ളത്. 

പുതുതായി 20,036 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,02,86,710 ആയി ഉയര്‍ന്നു. അതേസമയം ആകെ രോഗമുക്തര്‍ 98,83,461  ആയിട്ടുണ്ട്.

 രോ​ഗമുക്തി നിരക്ക് 96.08 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 256 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം  1,48,994 ആയി ഉയര്‍ന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com