ഉദ്ദംപൂരില്‍ സിആര്‍പിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് സൈനികര്‍ മരിച്ചു

പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം നഷ്ടമായ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.
Three CRPF jawans killed as vehicle falls into nallah in J-K's Udhampur
പ്രതീകാത്മക ചിത്രം
Updated on
1 min read

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉദ്ദംപൂര്‍ ജില്ലയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മുന്ന് സൈനികര്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം നഷ്ടമായ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.

Three CRPF jawans killed as vehicle falls into nallah in J-K's Udhampur
വീട്ടില്‍ കണക്കില്‍പ്പെടാത്ത പണം: ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്ക് തിരിച്ചടി; ഹര്‍ജി സുപ്രീംകോടതി തള്ളി

ബസന്ത് ഗരില്‍ നിന്ന് ഒരു ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നു സൈനികര്‍. കദ്വ പ്രദേശത്തുവച്ച് രാവിലെ പത്തരയോടെ സേനയുടെ 187-ാം ബറ്റാലിയനില്‍ പെട്ട വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ 23 പേര്‍ ഉണ്ടായിരുന്നു.

Three CRPF jawans killed as vehicle falls into nallah in J-K's Udhampur
'എന്തു വില കൊടുക്കേണ്ടി വന്നാലും വിട്ടുവീഴ്ചയ്ക്കില്ല '; ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി

രണ്ടുപേര്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. പതിനാറുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരാള്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പലരുടെയും പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Summary

Three CRPF personnel were killed and eight others injured, some of them critically, after a vehicle they were travelling in plunged into a deep gorge in the Basantgarh area of Udhampur district in Jammu and Kashmir

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com