

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും റെക്കോര്‍ഡ് രോഗികള്‍. 24 മണിക്കൂറിനിടെ 30,000ലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ പ്രതിദിന കോവിഡ് രോഗികള്‍ ഏറ്റവുമധികം ഉള്ളത് ഉത്തര്‍പ്രദേശിലാണ്.
കഴിഞ്ഞ മണിക്കൂറുകളില്‍ 30,596 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 129 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ കോവിഡ് ബാധിതരുടെ ആകെ എണ്ണം 8,51,620 ആയി ഉയര്‍ന്നു. മരണസംഖ്യ 9830 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 9041 പേര്‍ രോഗമുക്തി നേടിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ മഹാരാഷ്ട്ര 68,631, രാജസ്ഥാന്‍ 10,514, ഗുജറാത്ത് 10,340, തമിഴ്‌നാട് 10,723, ഡല്‍ഹി 25,462, കര്‍ണാടക 19,067 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്കുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates