ചിക്കന്‍ ഫ്രൈ വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം; കല്യാണ വീട്ടില്‍ കൂട്ടത്തല്ല്, വിഡിയോ

ബിജ്നോറിലെ നാഗിനയിലെ ഫലക് വിവാഹ ഹാളിലായിരുന്നു സംഭവം
UP Wedding Turns Chaotic: 15 Injured After Clash
കല്യാണവീട്ടില്‍ സംഘര്‍ഷം
Updated on
1 min read

ലഖ്‌നൗ: ചിക്കന്‍ ഫ്രൈ വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കല്യാണവീട്ടില്‍ സംഘര്‍ഷം. ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയിലാണ് സംഭവം. സംഘര്‍ഷത്തില്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 15ലധികം പേര്‍ക്ക് പരിക്കേറ്റു. പൊലീസെത്തിയതോടെയാണ് സംഘര്‍ഷം അവസാനിച്ചത്.

ബിജ്നോര്‍, നാഗിനയിലെ ഫലക് വിവാഹ ഹാളിലായിരുന്നു സംഭവം. വധുവിന്റേയും വരന്റേയും പക്ഷത്തുള്ളവര്‍ ചേരിതിരിഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇതിന്റെ വിഡിയോ പുറത്തുവന്നു. രണ്ട് കുടുംബങ്ങളും പരസ്പരം കുറ്റപ്പെടുത്തി, വരന്റെ ബന്ധുക്കള്‍ ഭക്ഷണം പൂഴ്ത്തിവെച്ചതായി ആരോപിച്ചപ്പോള്‍ വധുവിന്റെ ബന്ധുക്കള്‍ മോശം അനുഭവം നേരിട്ടുവെന്നും ആരോപിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഹൃദ്രോഗിയായ ഒരാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

'ഞങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു. ചിക്കന്‍ ഫ്രൈ നല്‍കുന്ന കൗണ്ടറിന് മുന്നില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നുണ്ടായിരുന്നു. അതിഥികള്‍ ചിക്കന്‍ ഫ്രൈയ്ക്കായി കാത്തുനില്‍ക്കവെ പൊടുന്നനെയാണ് അടി പൊട്ടിയത്. അവിടെ സ്ത്രീകളും കുട്ടികളുമെല്ലാമുണ്ടായിരുന്നു. വലിയ തിക്കുംതിരക്കുമുണ്ടായി. പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അയാളുടെ നില ഗുരുതരമാണ്.' -ദൃക്സാക്ഷിയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറഞ്ഞു.

UP Wedding Turns Chaotic: 15 Injured After Clash
കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ക്കായി തിരച്ചില്‍

സ്ഥലത്ത് സംഘര്‍ഷം നടക്കുന്നതായി അതിഥികളിലാരോ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. പൊലീസ് ഇടപെട്ടതോടെ സ്ഥിതിഗതികള്‍ ശാന്തമായി. വീണ്ടും സംഘര്‍ഷമുണ്ടായേക്കാമെന്ന കാരണത്താല്‍ ചടങ്ങുകള്‍ കഴിയുന്നതുവരെ പൊലീസ് സ്ഥലത്ത് തുടര്‍ന്നു.

UP Wedding Turns Chaotic: 15 Injured After Clash
അനില്‍ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; ഇ ഡി നടപടി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍
Summary

UP Wedding Turns Chaotic: 15 Injured After Clash Over Chicken Fry At Nikah Ceremony In Bijnor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com