അമ്മ ബന്ധത്തെ എതിര്‍ത്തു, മകള്‍ കാമുകനെ വീട്ടില്‍ വിളിച്ചുവരുത്തി; ഇരുവരും ചേര്‍ന്ന് കൊലപാതകം, അറസ്റ്റ്, തുമ്പായത് ഫോണ്‍വിളികള്‍

ആന്ധ്രാപ്രദേശില്‍ അമ്മയെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി 22കാരി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

വിശാഖപട്ടണം:  ആന്ധ്രാപ്രദേശില്‍ അമ്മയെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി 22കാരി. ഇരുവരും തമ്മിലുള്ള ബന്ധത്തെ എതിര്‍ത്താണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

സവരവള്ളി ഗ്രാമത്തില്‍ മെയ് ആറിനാണ് കൊലപാതകം നടന്നത്. ലക്ഷ്മിയെയാണ് മകള്‍ രൂപശ്രീയും കാമുകനും ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊന്നത്. ഇരുവരും തമ്മിലുള്ള വിവാഹത്തെ അമ്മ എതിര്‍ത്തിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണം. മരണത്തില്‍ ദുരൂഹത തോന്നിയ പൊലീസ് അന്വേഷണവുമായി മുന്നോട്ടുപോയി. തുടര്‍ന്ന് ദിവസങ്ങള്‍ക്കകമാണ്് ഇരുവരും ചേര്‍ന്ന് ലക്ഷ്മിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍  ഇരുവരും കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.

സംഭവദിവസം രൂപശ്രീയും കാമുകനും ചേര്‍ന്ന് ലക്ഷ്മിയെ ശ്വാസംമുട്ടിച്ചു. മരിച്ചെന്ന് കരുതി അമ്മ മരിച്ചുപോയെന്ന് നാട്ടുകാരെ വിവരം അറിയിച്ചു. വീട്ടില്‍ എത്തിയ നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ ലക്ഷ്മിക്ക് ജീവനുണ്ട് എന്ന് തിരിച്ചറിഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായി. സംഭവത്തിന്റെ തുടക്കം മുതല്‍ തന്നെ പൊലീസിന് ദുരൂഹത തോന്നിയിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ഇരുവരും തമ്മിലുള്ള ഫോണ്‍ വിളികളും ലക്ഷ്മി കൊല്ലപ്പെട്ട ദിവസം കാമുകന്‍ വരുണ്‍ വീട്ടില്‍ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളുമാണ് പ്രതികളിലേക്ക് അന്വേഷണം എത്തിച്ചതെന്ന് പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rahul Gandhi
Swearing-in of new Karnataka CM on June 3 at Guv House
A significant bribery incident reported at Tiruchendur Murugan Temple in Tamil Nadu
singur
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com