‘ഹിന്ദു ഭീകരത’ പ്രയോ​ഗം വിദ്വേഷപരാമർശമോ കുറ്റമോ ആയി കണക്കാക്കാനാവില്ല; കേസ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ദ്രാവിഡർ കഴകം നേതാവിന്റെ പേരിലെടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ഡി. ഭരത ചക്രവർത്തിയുടെ നിരീക്ഷണം
Madras High Court
മദ്രാസ് ഹൈക്കോടതി
Edited By:
Updated on
1 min read

ചെന്നൈ: ‘ഹിന്ദു ഭീകരത’ എന്ന പ്രയോഗത്തെ വിദ്വേഷപരാമർശമോ കുറ്റകരമോ ആയി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഹിന്ദു ഭീകരർക്കെതിരേ ഒന്നിക്കണമെന്ന് ആഹ്വാനംചെയ്തതിന് ദ്രാവിഡർ കഴകം നേതാവിന്റെ പേരിലെടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ഡി. ഭരത ചക്രവർത്തിയുടെ നിരീക്ഷണം.

Madras High Court
'പെല്ലറ്റ് ഉപയോഗിച്ചത് തെറ്റ്, സുരക്ഷാ ഭീഷണി ഉണ്ടായിരുന്നില്ല'; വീഴ്ച സമ്മതിച്ച് ആര്‍എഎഫ്, വെടിയുതിര്‍ത്ത ജവാനെ കണ്ടെത്തി

അഭിഭാഷകനും ദ്രാവിഡർ കഴകം നേതാവുമായ എസ്. കുമാരദേവനെതിരേ തമിഴ്‌നാട്ടിലെ പുളിയന്തോപ്പ് പൊലീസാണ് കേസെടുത്തത്. സംഘർഷത്തിന് വഴിവെക്കുന്ന വിധത്തിൽ പ്രകോപനകരമായ പരാമർശങ്ങൾ നടത്തിയെന്ന കുറ്റം ചുമത്തിയായിരുന്നു കേസ്. ഇതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുമാരദേവൻ ഹൈക്കോടതിയെ സമീപിച്ചത്.

2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏകീകൃത വ്യക്തിനിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നത് ഹിന്ദുഭീകരരാണെന്നും ഹിന്ദു ഭീകരതയെ ഒറ്റക്കെട്ടായി ചെറുക്കണമെന്നുമാണ് കുമാരദേവൻ പ്രസം​ഗിച്ചത്. ഇതിൽ സമൂഹത്തിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ പ്രകോപന പ്രസം​ഗം നടത്തിയെന്നായിരുന്നു ആരോപണം.

ഹിന്ദുഭീകരതയെന്ന പ്രയോഗം അനുചിതമാണെന്ന് കോടതി നിരീക്ഷിച്ചു. പക്ഷേ, അത്തരമൊരു പരാമർശത്തിന്റെ തുടർച്ചയായി അനിഷ്ടസംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ കലാപത്തിന് വഴിയൊരുക്കുന്ന പരാമർശങ്ങൾ നടത്തിയെന്നു പറഞ്ഞ് കേസെടുക്കാനാവില്ല. 2017-ൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ 2026-ൽ നിയമനടപടി തുടരുന്നതിൽ കാര്യവുമില്ലെന്നും ജസ്റ്റിസ് ഭരത ചക്രവർത്തി ഉത്തരവിൽ വ്യക്തമാക്കി.

Madras High Court
ബഹിരാകാശ ശാസ്ത്രജ്ഞന്‍ മുതല്‍ രഹസ്യാന്വേഷണ വിദഗ്ധന്‍ വരെ; പരീക്ഷാ സമ്പ്രദായം ലീക്ക്പ്രൂഫ് ആക്കാനുള്ള ഉന്നതതല സമിതിയിലെ ആറംഗങ്ങള്‍ ഇവര്‍
Madras High Court
'പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കും'; ടാസ്‌ക് ഫോഴ്‌സ് പ്രഖ്യാപിച്ച് മോദി, നന്ദന്‍ നിലേക്കനി തലവന്‍
Madras High Court
'മന്ത്രി രാജിവെച്ചാല്‍ എന്റെ മകള്‍ തിരികെവരുമോ? കുറ്റക്കാരെ തൂക്കിലേറ്റണം'; ജീവനൊടുക്കിയ നീറ്റ് പരീക്ഷാര്‍ഥിയുടെ അമ്മ
Summary

Use of the term ‘Hindu terror’ cannot be considered hate speech or a crime; Madras High Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com