സുഹൃത്തിന്റെ ഭാര്യയുമായി പരസ്പരം വച്ചുമാറാന്‍ നിര്‍ബന്ധിച്ചു, മുറിയില്‍ പൂട്ടിയിട്ടു; ഭര്‍ത്താവിനെതിരെ പരാതിയുമായി 40കാരി 

ഗുജറാത്തില്‍ ഭര്‍ത്താവിനും കുടുംബക്കാര്‍ക്കുമെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കി 40കാരി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

അഹമ്മദാബാദ്: ഗുജറാത്തില്‍ ഭര്‍ത്താവിനും കുടുംബക്കാര്‍ക്കുമെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കി 40കാരി. സുഹൃത്തിന്റെ ഭാര്യയുമായി പരസ്പരം വച്ചുമാറാന്‍ തന്നെ നിരന്തരം നിര്‍ബന്ധിച്ചതായും 40കാരിയുടെ പരാതിയില്‍ പറയുന്നു. വീട്ടില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെ ഭര്‍തൃമാതാവും പിതാവും തന്നെ ഉപദ്രവിച്ചിരുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.

അഹമ്മദാബാദിലാണ് സംഭവം. 40 കാരി 16 വര്‍ഷം മുന്‍പാണ് വിവാഹിതയായത്. കഴിഞ്ഞ 14 വര്‍ഷം ഭര്‍ത്താവ് തന്നെ നല്ലനിലയിലാണ് നോക്കിയതെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പീഡനം ആരംഭിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

ഭര്‍ത്താവ് തുടര്‍ച്ചയായി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. സുഹൃത്തിന്റെ ഭാര്യയുമായി പരസ്പരം വച്ചുമാറുന്നതിന് തന്നെ നിരന്തരം നിര്‍ബന്ധിച്ചതായും 40കാരിയുടെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

വിവാഹേതര ബന്ധം ഉപേക്ഷിക്കാമെന്നും നല്ലനിലയില്‍  പരിപാലിക്കാമെന്നും ഇടക്കാലത്ത് 40കാരിക്ക് ഭര്‍ത്താവ് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ പീഡനം തുടര്‍ന്നതായും മറ്റു സ്ത്രീകളുമായുള്ള ബന്ധം ഭര്‍ത്താവ് ശക്തമായി മുന്നോട്ടു കൊണ്ടുപോയതായും പരാതിയില്‍ പറയുന്നു. 11 വയസുള്ള മകനെ തന്നില്‍ നിന്ന് അകറ്റിയതായും യുവതി ആരോപിക്കുന്നു.

മകന് ഭക്ഷണം വച്ചു കൊടുക്കുന്നതിന് അടുക്കളയില്‍ കയറുന്നതിന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വിലക്ക് ഏര്‍പ്പെടുത്തി. ജൂലൈയില്‍ തന്റെ മുറിയില്‍ നിന്ന് ഒഴിപ്പിക്കുകയും മകന്റെ മുറിയില്‍ അടച്ചുപൂട്ടിയിടുകയും ചെയ്തതായും പരാതിയില്‍ ഉന്നയിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Election Commission of India
Air Marshal Ashutosh Dixit
Rahul Gandhi, Priyanka Gandhi
INDIA Bloc Protest Election Commission HQ
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com