യാത്രയ്ക്കിടെ ബലാത്സംഗ ശ്രമം, 23 കാരി ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടി; ഗുരുതര പരിക്ക്

സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു
train
യാത്രയ്ക്കിടെ ബലാത്സംഗ ശ്രമം, 23 കാരി ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടിപ്രതീകാത്മക ചിത്രം
Updated on
1 min read

ഹൈദരാബാദ്: ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെടാനായി യുവതി ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടി. 23 കാരിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഹൈദരാബാദിന് സമീപം കൊമ്പള്ളിയില്‍ ശനിയാഴ്ച രാത്രി 8.15 നാണ് സംഭവം.

സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. ആന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലക്കാരിയായ യുവതി ഹൈദരാബാദില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയാണ്. മൊബൈല്‍ഫോണ്‍ ഡിസ്‌പ്ലേ കേടായതിനെത്തുടര്‍ന്ന് നന്നാക്കാനായി യുവതി മെഡിചലില്‍ നിന്നും വൈകീട്ട് മൂന്നിന് സെക്കന്തരാബാദിലേക്ക് പോയി.

ഫോണ്‍ നന്നാക്കിയശേഷം രാത്രി 7.15 ന് സെക്കന്തരാബാദില്‍ നിന്നും മെഡ്ചലിലേക്കുള്ള ട്രെയിനിലെ ലേഡീസ് കോച്ചില്‍ കയറി. കോച്ചിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ ആല്‍വാല്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. ഇതിനുശേഷം ഏകദേശം 25 വയസ്സ് പ്രായം തോന്നിക്കുന്ന, കറുപ്പ് നിറമുള്ള യുവാവ് തന്റെ അടുത്ത് വരികയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.

യുവതി ഇതിനെ എതിര്‍ത്തപ്പോള്‍ യുവാവ് ബലമായി ആക്രമിക്കാന്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് രക്ഷപ്പെടാനായി യുവതി ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. തലയിലും താടിയിലും വലതു കൈയിലും അരക്കെട്ടിലും ഗുരുതരമായി പരിക്കുണ്ട്. വഴിയാത്രക്കാരാണ് പരിക്കേറ്റ യുവതിയെ കണ്ട് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചത്. ആക്രമിക്കാന്‍ ശ്രമിച്ചയാളെ വീണ്ടും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Earphones on, speakers off: TN orders quiet bus travel
Supreme Court
Delhi high court
aditya
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com