പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തെരുവില്‍ അലഞ്ഞുനടന്ന സ്ത്രീയെ ബലാത്സംഗം ചെയ്തു കൊന്നു; രണ്ടുപേര്‍ അറസ്റ്റില്‍

സംഭവ ദിവസം സെക്കന്‍ഡ് ഷോ സിനിമ കഴിഞ്ഞെത്തിയ പ്രതികള്‍ കഞ്ചാവ് ലഹരിയില്‍ മയിലിനെ ആക്രമിക്കുകയായിരുന്നു
Published on

തേനി: തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ഗൂഢല്ലൂരില്‍ തെരുവില്‍ അലഞ്ഞു നടന്നിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ 17കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. ഗൂഢല്ലൂര്‍ സ്വദേശികളും കെട്ടിട നിര്‍മാണ തൊഴിലാളികളുമായ അരവിന്ദ് കുമാര്‍ (25), സഹായി 17കാരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കോമ്പ സ്വദേശി രവിയുടെ ഭാര്യ മയില്‍ (50) കൊല്ലപ്പെട്ടത്. മാനോനില തകരാറിലായിരുന്ന മയില്‍ മൂന്ന് വര്‍ഷമായി ഗൂഢല്ലൂരിലെ തെരുവിലായിരുന്നു താമസം.

സംഭവ ദിവസം സെക്കന്‍ഡ് ഷോ സിനിമ കഴിഞ്ഞെത്തിയ പ്രതികള്‍ കഞ്ചാവ് ലഹരിയില്‍ മയിലിനെ ആക്രമിക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി സമീപത്തെ ഓടയില്‍ തള്ളി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയുമാണ് രണ്ട് ദിവസത്തിനുള്ളില്‍ പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com