

ന്യൂഡല്‍ഹി: ബിജെപി വ്യക്തി കേന്ദ്രീകൃത പാര്‍ട്ടിയല്ലെന്നും ഒരു പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ബിജെപി മോദി കേന്ദ്രീകൃത പാര്‍ട്ടിയായി മാറിയെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു ഗഡ്കരി. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ബിജെപി നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
'ബിജെപി ഒരിക്കലും വാജ്‌പേയിയെയോ അദ്വാനിയെയോ കേന്ദ്രീകരിച്ചുളള പാര്‍ട്ടി ആയിരുന്നില്ല. അമിത് ഷായുടേയും നരേന്ദ്രമോദിയുടേയും മാത്രം പാര്‍ട്ടിയായും ബിജെപി ഒരിക്കലും മാറില്ല.' എന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.
ബിജെപി ഒരു പ്രത്യയശാസ്ത്രം അനുസരിച്ചുളള പാര്‍ട്ടിയാണ്. അല്ലാതെ മോദിയെ കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തിച്ചിട്ടില്ല. എന്നാല്‍ മോദിയും ബിജെപിയും പരസ്പര പൂരകങ്ങളാണ്. പാര്‍ട്ടി ഒരിക്കലും ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിച്ച് ഉളളതല്ല. ഇതൊരു പ്രത്യയശാസ്ത്രം പിന്തുടരുന്ന പാര്‍ട്ടിയാണ്. ബിജെപിയില്‍ കുടുംബവാഴ്ച്ചയും നടക്കില്ല. പാര്‍ട്ടി മോദിയെ കേന്ദ്രീകരിച്ച് ഉളളതല്ല. പാര്‍ലമെന്ററി ബോര്‍ഡാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ശക്തവും നേതാവ് ബലഹീനനും ആണെങ്കില്‍ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് ജയിക്കാനാവില്ല. മറിച്ചും അങ്ങനെ തന്നെയാണ്. എന്നാല്‍ ജനപ്രിയനായ ഒരു നേതാവ് പാര്‍ട്ടിയുടെ മുന്‍നിരയിലേക്ക് വരുന്നത് സാധാരണമാണ്, ഗഡ്കരി പറഞ്ഞു.വികസനപ്രവര്‍ത്തനങ്ങള്‍ പറയുന്നതിന് പകരം ദേശീയതയാണ് ബിജെപി പ്രചരണങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്ന ആരോപണവും അദ്ദേഹം തളളി. 'പ്രതിപക്ഷം ജാതീയതയും വര്‍ഗീയതയും ആണ് പ്രചരണത്തിന് ഉപയോഗിക്കുന്നത്. ബിജെപി വികസന മുദ്രാവാക്യമാണ് ഉയര്‍ത്തുന്നത്. ജനങ്ങള്‍ നല്ല ഭൂരിപക്ഷം തന്ന് ഞങ്ങളെ അധികാരത്തിലേറ്റും,' ഗഡ്കരി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates