ആശുപത്രിയിൽ നിന്നും കാ​ണാ​താ​യ പ​തി​നെ​ട്ടു​കാ​രി​യു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ ; ദുരൂഹത

ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​ത്
ആശുപത്രിയിൽ നിന്നും കാ​ണാ​താ​യ പ​തി​നെ​ട്ടു​കാ​രി​യു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ ; ദുരൂഹത
Updated on
1 min read

ജ​യ്പു​ർ: ആശുപത്രിയിൽ നിന്നും കാ​ണാ​താ​യ പ​തി​നെ​ട്ടു​കാ​രി​യു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ ക​ണ്ടെ​ത്തി. രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ആ​ഴ്ചയാണ് പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​ത്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​ത്.

മു​നി​സി​പ്പാ​ലി​റ്റി ജീ​വ​ന​ക്കാ​രാ​ണ് പുഴയിൽ ഒഴുകി നടക്കുന്ന നിലയിൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. രഹന എന്ന പെൺകുട്ടിയുടേതാണ് മൃതദേഹം. മൃ​ത​ദേ​ഹ​ത്തി​നു മൂ​ന്നു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെന്ന് പൊലീസ് പറഞ്ഞു. രഹനയെ കാണാതായതിനെ തുടർന്ന് കുടുംബം നയാപുര പൊലീസിൽ പരാതി നൽകിയിരുന്നു. 

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com