കാമുകനൊപ്പം ജീവിക്കാന്‍ 'മരിച്ചെന്ന്' കള്ളക്കഥയുണ്ടാക്കി; ഒടുവില്‍ യുവതിയെ ഫേസ്ബുക്ക് പിടികൂടി

കോടതി ഇടപെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ആക്ടീവാണ് എന്ന് കണ്ടെത്തിയത്
കാമുകനൊപ്പം ജീവിക്കാന്‍ 'മരിച്ചെന്ന്' കള്ളക്കഥയുണ്ടാക്കി; ഒടുവില്‍ യുവതിയെ ഫേസ്ബുക്ക് പിടികൂടി
Updated on: 
1 min read

 ലക്‌നൗ: കാമുകനൊപ്പം ജീവിക്കുന്നതിനായി ഭര്‍തൃവീട്ടുകാര്‍ കൊലപ്പെടുത്തിയെന്ന് 'കഥ'യുണ്ടാക്കിയ യുവതിയെ ഫേസ്ബുക്ക് കുടുക്കി. ഉത്തര്‍പ്രദേശിലെ ഫൈസാബാദ് സ്വദേശിയായ യുവതിയെയാണ് പൊലീസ് 'ജീവനോടെ' കണ്ടെത്തിയത്. ഇഷ്ടപ്പെട്ടയാളിന്റെ കൂടെ ജീവിക്കുന്നതിനാണ് മരിച്ചകഥയുണ്ടാക്കിയതെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു.

2016 ലാണ് രാഹുല്‍ എന്നയാളുമായി യുവതിയുടെ വിവാഹം വീട്ടുകാര്‍ നടത്തിയത്. പിന്നീട് മകളെ കാണാതായതോടെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ കൊലപ്പെടുത്തിയതാവാം എന്ന് യുവതിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി.

കോടതി ഇടപെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ആക്ടീവാണ് എന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ ഡല്‍ഹിയില്‍ നിന്നും കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER