പ്രാര്‍ത്ഥിക്കാനെത്തിയ യുവതികള്‍ക്ക് നേരെ ലൈംഗികപീഡനം: യോഗാ ഗുരു ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ പ്രശസ്തമായ ബഡെ ഹനുമാന്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ആനന്ദ് ഗിരി.
പ്രാര്‍ത്ഥിക്കാനെത്തിയ യുവതികള്‍ക്ക് നേരെ ലൈംഗികപീഡനം: യോഗാ ഗുരു ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍
Updated on
1 min read

സ്വയം പ്രഖ്യാപിത ആള്‍ദൈവവും യോഗാ ഗുരുവും ആയ ആനന്ദ് ഗിരി ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍. പ്രാര്‍ത്ഥനാ ചടങ്ങിനിടെ രണ്ട് സ്ത്രീകളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. ആനന്ദ് ഗിരിയെ സിഡ്‌നിയിലെ കോടതിയില്‍ ഹാജരാക്കി ജൂണ്‍ 26 വരെ റിമാന്റ് ചെയ്തു.
എസ്ബിഎസ് പോര്‍ട്ടല്‍ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 

ഓസ്‌ട്രേലിയയിലെ ഓക്‌സ്ലെയ് പാര്‍ക്കില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ട് വ്യത്യസ്ഥ സന്ദര്‍ഭങ്ങളിലായാണ് ഇയാള്‍ ഇരു സ്ത്രീകളെയും ലൈംഗികമായി ഉപദ്രവിച്ചത്. ആറാഴ്ച്ച മാത്രം സന്ദര്‍ശനത്തിന് വേണ്ടി ഓസ്‌ട്രേലിയയില്‍ എത്തിയ ഗിരി ഈ തിങ്കളാഴ്ച്ച മടങ്ങാനിരിക്കെ ഓസ്‌ട്രേലിയന്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

2016ല്‍ റൂട്ടി ഹില്ലില്‍ വെച്ച് പരിചയപ്പെട്ട യുവതിയെ ഗിരി ലൈംഗികമായി ഉപദ്രവിച്ചെന്ന് പൊലീസ് പറഞ്ഞു. 2018ലാണ് 34കാരിയെ പീഡിപ്പിച്ചത്. ഇതും റൂട്ടി ഹില്ലില്‍ വെച്ച് തന്നെയായിരുന്നു. പ്രാര്‍ത്ഥനയ്ക്ക് എത്തിയ യുവതിയെ ആയിരുന്നു പീഡിപ്പിച്ചത്.

ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ പ്രശസ്തമായ ബഡെ ഹനുമാന്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ആനന്ദ് ഗിരി. അറസ്റ്റിന് പിന്നാലെ ഗിരിയുടെ വെബ്‌സൈറ്റ് അപ്രത്യക്ഷമായിട്ടുണ്ട്. താന്‍ ജനങ്ങളെ സേവിക്കുന്ന വെറും മനുഷ്യനാണെന്നും പൂജാരിയല്ലെന്നും ആണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നത്. 

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജുകള്‍ ലൈക്ക് ചെയ്തിട്ടണ്ട്. വെങ്കയ്യനായിഡു, വിവെ സിങ്, യോഗാ ഗുരു രാംദേവ് എന്നിവരും ഗിരിയുടെ പോസ്റ്റുകള്‍ ലൈക്ക് ചെയ്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com