ബിജെപി വിജയത്തിനു പിന്നില്‍ വോട്ടിങ് യന്ത്രം: സഞ്ജയ് നിരുപം

ബിജെപി വിജയത്തിനു പിന്നില്‍ വോട്ടിങ് യന്ത്രം: സഞ്ജയ് നിരുപം
ബിജെപി വിജയത്തിനു പിന്നില്‍ വോട്ടിങ് യന്ത്രം: സഞ്ജയ് നിരുപം
Updated on: 
1 min read

ന്യൂഡല്‍ഹി: ഗുജറാത്തിലെ ബിജെപിയുടെ വിജയത്തിനു പിന്നില്‍ വോട്ടിങ് യന്ത്രങ്ങളാണെന്ന് മുംബൈ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. ഇതു ജനങ്ങളുടെ വോട്ടുകൊണ്ടുണ്ടായ വിജയമല്ലെന്ന് സഞ്ജയ് നിരുപം ട്വീറ്റ് ചെയ്തു.

വോട്ടിങ് യന്ത്രം ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണെന്ന് സഞ്ജയ് നിരുപം പറഞ്ഞു. ഗുജറാത്ത് മുഴുവന്‍ ബിജെപിക്ക് എതിരായിരുന്നു. ഒഴിഞ്ഞ കസേരകളായിരുന്നു പ്രധാനമന്ത്രിയുടെ റാലിയില്‍ വരെ കണ്ടത്. പിന്നെയെങ്ങനെയാണ് ഈ വിജയം സാധിക്കുക? ഇതിനു പിന്നില്‍ വോട്ടിങ് യന്ത്രമാണ്.

കോണ്‍ഗ്രസിന് സംസ്ഥാനത്ത് 125 മുതല്‍ 140 സീറ്റുകള്‍ വരെ കിട്ടുമെന്ന് നിരുപം നേരത്തെ പ്രവചിച്ചിരുന്നു. ബിജെപി 40-47 സീറ്റില്‍ ഒതുങ്ങുമെന്നും നിരുപം പ്രവചിച്ചിരുന്നു. വോട്ടിങ് യ്ന്ത്രത്തില്‍ തിരിമറി നടന്നില്ലായിരുന്നെങ്കില്‍ ഈ പ്രവചനം ശരിയാവുമായിരുന്നെന്ന് നിരുപം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Trinamool Congress
Supreme Court UPI Charges Refuses Stay
Security personnel interact with people following stone-pelting incidents during protests against the proposed removal of a portion of the 'Shahi Masjid
സുപ്രീം കോടതി
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com