ഭാര്യയെ സഹിക്കാനാകുന്നില്ല ; മധുവിധു തീരുംമുമ്പെ യുവാവ് ജീവനൊടുക്കി

മരണത്തിന് ഉത്തരവാദി ഭാര്യയാണെന്ന് ആരോപിക്കുന്ന യുവാവിന്റെ ആത്മഹത്യ കുറിപ്പ്  പൊലീസ് കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ഔറംഗബാദ്: വിവാഹം കഴിഞ്ഞ് ഏതാനും മാസം കഴിയുംമുമ്പെ തന്നെ ഭാര്യയുടെ പീഡനം സഹിക്കാനാകാതെ യുവാവ് ജീവനൊടുക്കി. ഔറംഗബാദിലെ ശിവാജി നഗറിലാണ് സംഭവം. അഭയ് അരവിന്ദ് ദേശ്മുഖ് എന്ന യുവാവാണ് ഭാര്യയുടെ പീഡനത്തെ തുടര്‍ന്ന് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. 

മരണത്തിന് ഉത്തരവാദി ഭാര്യയാണെന്ന് ആരോപിക്കുന്ന യുവാവിന്റെ ആത്മഹത്യ കുറിപ്പ് മരണസ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തി.  കഴിഞ്ഞ ആഗസ്റ്റിലാണ് അഭയ് വിവാഹിതനായത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ ഇരുവരും തമ്മിൽ വഴക്ക് പതിവായി.  ചെറിയ കാര്യങ്ങള്‍ക്ക് പോലും ഭാര്യ ദേഷ്യപ്പെടുകയും തന്നോട് വഴക്കിടുകയും ചെയ്യുമായിരുന്നു. മാനസികമായി തളര്‍ത്തുന്ന വാക്കുകള്‍ പറയുമായിരുന്നുവെന്നും അഭയ്‌  ആത്മഹത്യ കുറിപ്പില്‍ ആരോപിച്ചു. 

ഭാര്യയുടെ പെരുമാറ്റവും, ജീവിതവും ദുരൂഹമാണെന്നും ആത്മഹത്യ കുറിപ്പിൽ അഭയ് പറഞ്ഞു. അഭയിന്റെ സഹോദരന്‍ അമോല്‍ അരവിന്ദ് ദേശ്മുഖിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com