മരുമകളെ സ്വന്തമാക്കാന്‍ സ്വന്തം മകനെ വെട്ടി നുറുക്കി; 62 കാരന്‍ അറസ്റ്റില്‍

മരുമകളെ സ്വന്തമാക്കാന്‍ സ്വന്തം മകനെ വെട്ടി നുറുക്കി; 62 കാരന്‍ അറസ്റ്റില്‍

ഛോട്ടാസിങിന്റെ അനന്തരവനായ ഗുര്‍ചരണ്‍ സിങ് ഉറക്കമുണര്‍ന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വീടിനുള്ളില്‍ രക്തം തളം കെട്ടി നില്‍ക്കുന്നത് കണ്ട ഗുര്‍ചരണ്‍ പൊലീസില്‍ വിവരം
Published on

ലുധിയാന: മരുമകളെ സ്വന്തമാക്കുന്നതിനായി സ്വന്തം മകനെ വെട്ടിനുറുക്കിയ 62 കാരന്‍ അറസ്റ്റില്‍. ഫരീദ്‌കോട്ടിലെ ഡബ്രി ഖാന ഗ്രാമത്തിലാണ് സംഭവം. മകനായ രജ്വിന്ദര്‍ സിങ് ഉറങ്ങിക്കിടക്കുമ്പോള്‍ ഛോട്ടാസിങ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നും പിന്നീട് വെട്ടി നുറുക്കി പ്ലാസ്റ്റിക് ബാഗിലാക്കി ഓടയില്‍ ഉപേക്ഷിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. 

ഛോട്ടാസിങിന്റെ അനന്തരവനായ ഗുര്‍ചരണ്‍ സിങ് ഉറക്കമുണര്‍ന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വീടിനുള്ളില്‍ രക്തം തളം കെട്ടി നില്‍ക്കുന്നത് കണ്ട ഗുര്‍ചരണ്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

കൊല്ലപ്പെട്ട രജ്വിന്ദര്‍ സിങ് 12 വര്‍ഷം മുമ്പാണ് ജസ്വീര്‍ കൗറിനെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.ജസ്വീറും പ്രതിയുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായും പൊലീസ് പറയുന്നു. കൊലപാതകം , തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com