മറ്റൊരു യുവതിയുമായി അടുപ്പത്തിലായി, ദേഷ്യപ്പെട്ട 'പെണ്‍സുഹൃത്തിനെ' കോള്‍ ഗേളാക്കി ഫെയ്‌സ്ബുക്കിലിട്ടു; അജ്ഞാത വിളികള്‍, പരാതി

ദേഷ്യപ്പെട്ട് കടുത്ത ഭാഷയില്‍ സംസാരിച്ചതിന്റെ പേരില്‍ യുവതിയുടെ വ്യാജ പ്രൊഫൈല്‍ ഫെയ്‌സ്ബുക്കില്‍ ഉണ്ടാക്കി അപമാനിച്ചതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

അഹമ്മദാബാദ്: ദേഷ്യപ്പെട്ട് കടുത്ത ഭാഷയില്‍ സംസാരിച്ചതിന്റെ പേരില്‍ യുവതിയുടെ വ്യാജ പ്രൊഫൈല്‍ ഫെയ്‌സ്ബുക്കില്‍ ഉണ്ടാക്കി അപമാനിച്ചതായി പരാതി. കോള്‍ ഗേള്‍ നമ്പര്‍ എന്ന് പറഞ്ഞ് തന്റെ ഫോണ്‍ നമ്പര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് അപമാനിച്ചു എന്ന യുവതിയുടെ പരാതിയില്‍ യുവാവ് അറസ്റ്റിലായി.

ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. അജ്ഞാത കോളുകള്‍ വന്ന് തുടങ്ങിയതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. അശ്ലീലം കലര്‍ന്ന ഭാഷയിലാണ് ഇവര്‍ സംസാരിച്ചതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പപ്പു മെഹ്തയെ പിടികൂടിയത്

മാസങ്ങള്‍ക്ക് മുന്‍പ് മെഹ്ത വൈവാഹിക സൈറ്റില്‍ പ്രൊഫൈല്‍ ഉണ്ടാക്കിയിരുന്നു. ഇതനുസരിച്ച് പരിചയപ്പെട്ട യുവതിയാണ് യുവാവിനെതിരെ പരാതി നല്‍കിയത്. ഇരുവരും പരസ്പരം ഫോണ്‍ നമ്പറുകള്‍ കൈമാറിയിരുന്നു. തുടര്‍ന്ന് പരസ്പരം അറിയാന്‍ ഫോണിലൂടെ സംസാരം ആരംഭിച്ചു. ഇതിനിടെ മെഹ്ത മറ്റൊരു യുവതിയുമായി അടുപ്പത്തിലായി.

ഇത് മനസിലാക്കിയ യുവതി ഫോണിലൂടെ തന്നോട് രൂക്ഷമായ ഭാഷയില്‍ സംസാരിച്ചതായി മെഹ്ത മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. ഇത് അപമാനമായി കരുതിയ മെഹ്ത പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഫെയ്‌സ്ബുക്കില്‍ യുവതിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയത് ഇതിന്റെ ഭാഗമായാണ് എന്ന് പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com