റെയില്‍വേ സഹമന്ത്രിക്കെതിരെ ലൈംഗിക പീഡനക്കേസ്; യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന് പരാതി

എന്നാല്‍ യുവതി  തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണ് എന്നാണ് മന്ത്രി പൊലീസില്‍ നല്‍കിയ പരാതി
റെയില്‍വേ സഹമന്ത്രിക്കെതിരെ ലൈംഗിക പീഡനക്കേസ്; യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന് പരാതി
Updated on: 
1 min read

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജന്‍ ഗൊഹൈനെതിരെ ലൈംഗിക പീഡനത്തിന് അസം പൊലീസ് കേസെടുത്തു. ഇരുപത്തിനാലുകാരിയായ യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. റെയില്‍വേ സഹമന്ത്രിയായ ഗൊഹൈനെതിരെ അസം പൊലീസാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 

എന്നാല്‍ യുവതി  തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണ് എന്നാണ് മന്ത്രി പൊലീസില്‍ നല്‍കിയ പരാതി.അടിസ്ഥാന രഹിതമായ പരാതി യുവതി പിന്‍വലിച്ചുവെന്നും മന്ത്രി അവകാശപ്പെടുന്നു. അതേസമയം കേസ് ആരും പിന്‍വലിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണ് എന്നും നഗാവ് സ്‌റ്റേഷനിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER