

ന്യൂഡൽഹി: ഫെയ്സ്ബുക്കിനോടും വിവര വിശകലന സ്ഥാപനമായ കേംബ്രിജ് അനലറ്റിക്കയോടും കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ട് സിബിഐ. ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ ചോർത്തിയ കേസിലാണ് സിബിഐ നടപടി. 8.7 കോടി ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ ചോർന്നതായി കഴിഞ്ഞ വർഷം ഫെയ്സ്ബുക്ക് വെളിപ്പെടുത്തിയിരുന്നു. തുടർന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിബിഐ ഇതെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.
2014ലെ പൊതു തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതിനായി, ചോർത്തിയ വിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്ക ദുരുപയോഗം ചെയ്തോ എന്നതും അന്വേഷിക്കുമെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു. വിവര ചോർച്ചയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് സിബിഐ രണ്ട് സ്ഥാപനങ്ങൾക്കും എഴുതിയെങ്കിലും ലഭിച്ച മറുപടി തൃപ്തികരമായിരുന്നില്ല. തുടർന്നാണ് വീണ്ടും ഇവരോട് വിശദീകരണം തേടാൻ തീരുമാനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates