വികസനമെവിടെയെന്ന് ജനങ്ങള്‍; ഇനി വേശ്യകള്‍ വന്ന് തുള്ളിക്കളിക്കണോയെന്ന് ബിജെപി എംഎല്‍എ, പ്രതിഷേധം

വികസനമെവിടെയെന്ന് ജനങ്ങള്‍; ഇനി വേശ്യകള്‍ വന്ന് തുള്ളിക്കളിക്കണോയെന്ന് ബിജെപി എംഎല്‍എ, പ്രതിഷേധം

റോഡും വൈദ്യുതിയും ഗ്രാമത്തിലേക്ക് എത്തിയില്ലേ? ഇതില്‍ കൂടുതല്‍ എന്ത് വികസനമാണ് നിങ്ങള്‍ക്ക് വേണ്ടത്
Published on

ലക്‌നൗ: വികസനമെവിടെയെന്ന് ചോദിച്ച ജനങ്ങള്‍ക്ക് ബിജെപി എംഎല്‍യുടെ അസഭ്യവര്‍ഷം. ബറേലി എംഎല്‍എ ശ്യാം ബിഹാരി ലാലാണ് നാട്ടുകാരോട് തട്ടിക്കയറിയത്. ഫരീദ്പൂരില്‍ വികസനം എത്തിയില്ലെങ്കില്‍ അടുത്ത തവണ നിയമസഭ കാണില്ലെന്ന നാട്ടുകാരുടെ വാക്കുകളാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്.

 റോഡും വൈദ്യുതിയും ഗ്രാമത്തിലേക്ക് എത്തിയില്ലേ? ഇതില്‍ കൂടുതല്‍ എന്ത് വികസനമാണ് നിങ്ങള്‍ക്ക് വേണ്ടത്, വേശ്യകള്‍ വന്ന് തുള്ളിക്കളിക്കുകയാണോ നിങ്ങളുടെ വികസനമെന്നാണ് പൊതുപരിപാടിയില്‍ ബിജെപി എംഎല്‍എ ആക്രോശിച്ചത്. നിങ്ങളെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നത് പോയി ചെയ്യൂ എന്നും ശ്യാം ബിഹാരി നാട്ടുകാരെ വെല്ലുവിളിച്ചു. 

എംഎല്‍എയുടെ പദവിക്ക് ചേര്‍ന്ന വാക്കുകളല്ല അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കടുത്ത പ്രതിഷേധമാണ് ശ്യാം ബിഹാരിക്കെതിരെ ഉണ്ടാവുന്നത്. ജനപ്രതിനിധികള്‍ പാലിക്കേണ്ട മര്യാദപോലും പൊതു പരിപാടിയില്‍ പ്രകടിപ്പിച്ചില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com