സംവിധായകന്‍ മരിച്ച നിലയില്‍; വിഷാദരോഗത്തിന് അടിമയായിരുന്നെന്ന് നാട്ടുകാര്‍ 

സംഭവം ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്
സംവിധായകന്‍ മരിച്ച നിലയില്‍; വിഷാദരോഗത്തിന് അടിമയായിരുന്നെന്ന് നാട്ടുകാര്‍ 
Updated on: 
1 min read

കൊല്‍ക്കത്ത: ഡോക്യുമെന്ററി സംവിധായകന്‍ അരഗ്യാ ബസു മരിച്ച നിലയില്‍. കൊല്‍ക്കത്തയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം ഒന്നാം തിയതിയാണ് സംഭവം.

കൊല്‍ക്കത്തയിലെ സന്തോഷ്പൂര്‍ പ്രവിശ്യയില്‍ താമസിക്കുന്ന അരഗ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് കൊല്‍ക്കത്ത പൊലീസാണ് അറിയിച്ചത്. എന്നാല്‍ സംഭവം ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ആത്മഹത്യാ കുറിപ്പും സംഭവസ്ഥലത്തുനിന്ന് ലഭിച്ചിട്ടില്ല. 

സമൂഹമാധ്യമങ്ങളില്‍ ലൈംഗീക പീഡനങ്ങളെക്കുറിച്ചുള്ള തുറന്നെഴുത്തുകള്‍ കൊണ്ട് അടുത്ത കാലത്തായി ഏറെ ചര്‍ച്ചചെയ്യപ്പെട്ട പേരാണ് ആരഗ്യയുടേത്. ഒരു പ്രശസ്ത സിനിമ സംവിധായകനെതിരെ ഉയര്‍ന്ന മീടു ആരോപണത്തില്‍ അരഗ്യയ്‌ക്കെതിരെയും വിമര്‍ശനം ഉന്നയിക്കപ്പെട്ടിരുന്നു. 

അരഗ്യ വിഷാദരോഗത്തിന് അടിമയായിരുന്നെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാല്‍ ഇതേക്കുറിച്ചുള്ള പൊലീസ് വിശദീകരണം ലഭ്യമല്ല.
ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു. സിനിമയില്‍ ചിത്രസംയോജകനായും അരഗ്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com