സുഹൃത്തുമായി അവിഹിതം; യുവാവ് ഭാര്യയെ ​ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊന്നു

രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
സുഹൃത്തുമായി അവിഹിതം; യുവാവ് ഭാര്യയെ ​ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊന്നു
Updated on
1 min read

ന്യൂഡൽഹി: രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഡൽഹി ആദർശ് നഗർ സ്വദേശി സുനിൽ ശർമ്മയാണ് മനഃസാക്ഷിയെ നടുക്കുന്ന കൊലപാതകം നടത്തിയത്. വീടിന്റെ സമീപം താമസിക്കുന്ന തന്റെ സുഹൃത്തുമായി ഭാര്യക്ക് അവിഹിതമുണ്ടെന്ന സംശയത്തെ തുടർന്നാണ് യുവാവ് കൃത്യം നടത്തിയതെന്ന് പൊലീസ് പറ‍ഞ്ഞു. 

സംഭവം നടക്കുന്ന സമയത്ത് ദമ്പതികളുടെ നാല് വയസുകാരിയായ കുട്ടി മുത്തശ്ശിയോടൊപ്പം സമീപത്തെ വീട്ടിൽ ഉറങ്ങുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഭാര്യ സംഭവ സ്ഥലത്ത് വച്ച് മരിച്ചു. ഭാര്യയെ കൊലപ്പെടുത്തിയതായി പുലർച്ചെ പ്രതി വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൊലയ്ക്ക് ശേഷം യുവാവ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെങ്കിലും ചെറിയ മുറിവോടെ രക്ഷപ്പെട്ടു. 12 വർഷം മുൻപാണ് സുനിലും മരിച്ച കവിതയും വിവാഹിതരായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sheikh Sana
ram temple
Supriya Sule's daughter Revati's star-studded wedding celebrations
narendra modi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com