സ്‌കൂട്ടി കേടായപ്പോള്‍ സഹായത്തിന് വിളിച്ച പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു ; 11 പേര്‍ അറസ്റ്റില്‍

18 നും 28 നും ഇടയില്‍ പ്രായമുള്ളവരാണ്പിടിയിലായത്. ഇവരിലൊരാളുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ പൊലീസ് കണ്ടെടുത്തു.
സ്‌കൂട്ടി കേടായപ്പോള്‍ സഹായത്തിന് വിളിച്ച പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു ; 11 പേര്‍ അറസ്റ്റില്‍
Updated on: 
1 min read

ജാര്‍ഖണ്ഡ് :  യാത്രയ്ക്കിടയില്‍ സ്‌കൂട്ടി കേടായപ്പോള്‍ സഹായം അഭ്യര്‍ത്ഥിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പതിനൊന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. ജാര്‍ഖണ്ഡിലെ ലൊഹാര്‍ഗഡിലാണ് സംഭവം.

പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. 18 നും 28 നും ഇടയില്‍ പ്രായമുള്ളവരാണ്പിടിയിലായത്. ഇവരിലൊരാളുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ പൊലീസ് കണ്ടെടുത്തു.

വണ്ടി ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് വഴിയില്‍ കണ്ട യുവാവിനോട് പെണ്‍കുട്ടികള്‍ സഹായം അഭ്യര്‍ത്ഥിച്ചു. ഉടന്‍ തന്നെ സഹായത്തിനെന്ന വ്യാജേനെ ഇയാള്‍ സുഹൃത്തുക്കളെ വിളിച്ച് വരുത്തി പെണ്‍കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ് എന്ന് സദര്‍ പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Election Commission of India
Air Marshal Ashutosh Dixit
Rahul Gandhi, Priyanka Gandhi
INDIA Bloc Protest Election Commission HQ
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com