ബിയറിനോട് നോ പറഞ്ഞ് മലയാളി; വിദേശ മദ്യവില്‍പ്പന കൂടുന്നു

മലയാളിയുടെ ബിയര്‍ പ്രേമത്തില്‍ കാര്യമായ മാറ്റം വന്നതായി ബിവറേജസ് കോര്‍പറേഷന്റെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 34.71 ലക്ഷം പെട്ടി വില്‍പ്പനയാണ് കുറവ് കണ്ടെത്തിയിരിക്കുന്നത്.
ബിയറിനോട് നോ പറഞ്ഞ് മലയാളി; വിദേശ മദ്യവില്‍പ്പന കൂടുന്നു
Updated on: 
1 min read

തിരുവനന്തപുരം: മലയാളിയുടെ ബിയര്‍ പ്രേമത്തില്‍ കാര്യമായ മാറ്റം വന്നതായി ബിവറേജസ് കോര്‍പറേഷന്റെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 34.71 ലക്ഷം പെട്ടി വില്‍പ്പനയാണ് കുറവ് കണ്ടെത്തിയിരിക്കുന്നത്.

അതേസമയം വിദേശമദ്യത്തിന് സംസ്ഥാനത്ത് ആവശ്യക്കാര്‍ വര്‍ധിച്ചതായി എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില്‍പ്പനയില്‍ 3.10 ലക്ഷം പെട്ടിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 

 അഞ്ച് ശതമാനമാണ് ഇത്തവണ മദ്യവില്‍പ്പനയിലൂടെ കോര്‍പറേഷന്റെ ലാഭത്തിലുണ്ടായ വര്‍ധനവ്. നി11,204 കോടി രൂപ നികുതിയിനത്തില്‍ ലഭിച്ചതായും മന്ത്രി പറയുന്നു. നികുതിയും വിലയും കൂടിയത് വില്‍പ്പനയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. നവംബര്‍ ഒന്നുമുതല്‍ ഏഴ് ശതമാനം വിലയാണ് മദ്യത്തിന് വര്‍ധിപ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com