

കണ്ണൂര്‍: മാഹിയില്‍ സിപിഎം നേതാവ് ബാബു കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ജെറിന് സുരേഷ്, പി കെ നിജേഷ്, പി കെ ശരത്ത് എന്നിവരാണ് അറസ്റ്റിലായത്.
വിവാഹദിവസമായിരുന്ന ഞായറാഴ്ച പാനൂര്‍ ചെണ്ടയാട് സ്വദേശി ജെറിന് സുരേഷിനെ പുതുച്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിവാഹത്തിന് പുറപ്പെടാന്‍ ഒരുങ്ങുന്നതിനിടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വിവാഹചടങ്ങിനിടെ ജെറിനെ കസ്റ്റഡിയിലെടുത്തതില്‍ പ്രദേശത്ത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിവാഹം മുടങ്ങിയതില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പള്ളൂര്‍ സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി. ജെറിന് കൊലപാതകത്തില്‍ പങ്കുണ്ടെങ്കില്‍ കസ്റ്റഡിയിലെടുക്കാന്‍ വിവാഹദിവസം വരെ എന്തിന് കാത്തിരുന്നു എന്നാണ് പ്രതിഷേധക്കാര്‍ ചോദിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates