

തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷണത്തെ ചൊല്ലി മന്ത്രിസഭയില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. സോളാര്‍ കമ്മീഷന് റിപ്പോര്ട്ടിന്മേല് വീണ്ടും നിയമോപദേശം തേടാനുളള മുഖ്യമന്ത്രിയുടെ നീക്കമാണ് മന്ത്രിസഭയില്‍ ഭിന്നതയ്ക്ക് കാരണം. ഈ നീക്കത്തിന് എതിരെ ചില മന്ത്രിമാര്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചുവെന്നാണ് സൂചന.
വീണ്ടും നിയമോപദേശം തേടാനുളള തീരുമാനം സര്‍ക്കാരിന് ക്ഷീണമാണെന്ന് നിയമമന്ത്രി എ കെ ബാലന് തുറന്നടിച്ചു. ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കരുതെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് അഭിപ്രായപ്പെട്ടു. ഈ അഭിപ്രായങ്ങള്‍ അവഗണിച്ച് നിയമോപദേശവുമായി മുന്നോട്ടുപോകാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരിജിത്ത് പസായത്തില്‍ നിന്നും നിയമോപദേശം തേടാനാണ് മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates