കുപ്രസിദ്ധ ഗുണ്ട നേതാവിന്റെ ജന്മദിനാഘോഷം; ഷാന്‍ വധക്കേസ് പ്രതി ഉള്‍പ്പെടെ 10 പേര്‍ കായംകുളത്ത് പിടിയില്‍

എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസില്‍ ജാമ്യത്തിലുള്ള പ്രതി മണ്ണഞ്ചേരി അതുലാണ് അറസ്റ്റിലായവരില്‍ ഒരാള്‍
കുപ്രസിദ്ധ ഗുണ്ട നേതാവിന്റെ ജന്മദിനാഘോഷം; ഷാന്‍ വധക്കേസ് പ്രതി ഉള്‍പ്പെടെ 10 പേര്‍ കായംകുളത്ത് പിടിയില്‍
Updated on
1 min read

ആലപ്പുഴ: ഷാന്‍ വധക്കേസ് പ്രതി ഉള്‍പ്പെടെ പത്തോളം പേരടങ്ങുന്ന ഗുണ്ടാ സംഘം കായംകുളത്ത് പിടിയില്‍. ഗുണ്ടാനേതാവിന്റെ ജന്മദിനാഘോഷത്തിന് എത്തിയ സംഘമാണ് പിടിയിലായത്. എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസില്‍ ജാമ്യത്തിലുള്ള പ്രതി മണ്ണഞ്ചേരി അതുലാണ് അറസ്റ്റിലായവരില്‍ ഒരാള്‍.

ഗുണ്ടാ നേതാവ് നെടുവക്കാട്ട് നിതീഷ് കുമാര്‍ (36), മണ്ണഞ്ചേരി ഒറ്റക്കണ്ടത്തില്‍ അതുല്‍ (29), പത്തിയൂര്‍ വിനീത് ഭവനം വിജീഷ് (30), കൃഷ്ണപുരം പുത്തന്‍പുര തെക്കേതില്‍ അനന്ദു (20), മുളകുവള്ളി കുത്തനാപ്പിള്ളില്‍ അലന്‍ ബെന്നി (27), തൃക്കല്ലൂര്‍ വാലത്ത് പ്രശാല്‍ (29), കീരിക്കാട് വഞ്ചിയൂര്‍ ഹബീസ് (32), പത്തിയൂര്‍ക്കാല വിമല്‍ഭവനില്‍ വിഷ്ണു (33), ചേരാവള്ളി കണ്ണങ്കര സെയ്ഫുദ്ദീന്‍ (38), മുട്ടം രാജേഷ് ഭവനം രാജേഷ് കുമാര്‍ (45) എന്നിവരാണ് അറസ്റ്റിലായത്.

കുപ്രസിദ്ധ ഗുണ്ട നേതാവിന്റെ ജന്മദിനാഘോഷം; ഷാന്‍ വധക്കേസ് പ്രതി ഉള്‍പ്പെടെ 10 പേര്‍ കായംകുളത്ത് പിടിയില്‍
ആലപ്പുഴയില്‍ ക്ഷേത്രോത്സവത്തിനിടെ ആന വിരണ്ടു, ഭയന്ന് ജനം ഓടുന്നതിനിടെ യുവാവിന് കുത്തേറ്റു; ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

കരീലക്കുളങ്ങര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കുപ്രസിദ്ധ ഗുണ്ടയായ നിധീഷിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിനാണ് ഇവര്‍ ഒത്തു കൂടിയത്. പൊലീസ് വീടുവളഞ്ഞാണ് ഗുണ്ടകളെ പിടികൂടിയത്.

ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്‍ വധക്കേസിന്റെ വിധി വന്നതിനു പിന്നാലെ, ഷാന്‍ വധക്കേസില്‍ ജ്യാമ്യത്തിലുള്ള പ്രതിയായ മണ്ണഞ്ചേരി സ്വദേശി അതുല്‍ ഉള്‍പ്പെടെയുള്ളവര്‍ ഒത്തുകൂടിയത് അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. ഇവരുടെ ഒത്തുചേരലിനു പിന്നില്‍ മറ്റു ലക്ഷ്യങ്ങളുണ്ടോയെന്ന് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com