കുടുംബത്തിനൊപ്പം ബീച്ചിലെത്തി, ആഞ്ഞടിച്ചെത്തിയ തിരമാലയിൽപ്പെട്ട് 11കാരി മരിച്ചു

കോഴിക്കോട് കൊളാവിപാലത്ത് മിനിഗോവ എന്നറിയപ്പെടുന്ന ബീച്ചിലാണ് അപകടമുണ്ടായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കോഴിക്കോട്; കുടുംബത്തോടൊപ്പം ബീച്ചിലെത്തിയ പെൺകുട്ടി തിരമാലയിൽപെട്ട് പരുക്കേറ്റതിനെ തുടർന്ന് മരിച്ചു. മണിയൂർ മുതുവന സ്വദേശിനി സനോമിയ (11) ആണ് മരിച്ചത്. കോഴിക്കോട് കൊളാവിപാലത്ത് മിനിഗോവ എന്നറിയപ്പെടുന്ന ബീച്ചിലാണ് അപകടമുണ്ടായത്. 

ശനിയാഴ്ച വൈകിട്ടാണ് കുടുംബത്തിനൊപ്പം സനോമിയ ബീച്ചിൽ എത്തിയത്. അമ്മയോടൊപ്പം നിൽക്കുമ്പോൾ അബദ്ധത്തിൽ വീഴുകയും ആഞ്ഞടിച്ചെത്തിയ തിരമാലയിൽപെടുകയുമായിരുന്നു. ബഹളം കേട്ട് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ ലാലുവും മുഹമ്മദും ചേർന്നാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. 

തുടർന്ന് കുട്ടിയെ ഉടൻ രക്ഷപ്പെടുത്തി വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. മിനിഗോവയായി വിശേഷിപ്പിക്കുന്ന ഈ പ്രദേശത്ത് നിരവധി പേരാണ് വിനോദസഞ്ചാരത്തിനായി എത്തുന്നത്. കടലും പുഴയും സംഗമിക്കുന്ന ഈ പ്രദേശം കണ്ടൽ ചെടികളാൽ സമൃദ്ധമാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com